വയനാട് ഉരുൾപൊട്ടലിൽ പോസ്റ്റ്മോർട്ടം സാങ്കേതിക നടപടി മാത്രമെന്ന് ആരോഗ്യമന്ത്രി
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടി സാങ്കേതികം മാത്രമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒഴിവാക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും നിയമ വിദഗ്ധരുടെ നിർദ്ദേശംപ്രകാരം പിന്നീട് ഉണ്ടാവാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനാണ് പോസ്റ്റ്മോർട്ടം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
സാധാരണ ചെയ്യുന്ന സങ്കീർണതകൾ പോസ്റ്റ്മോർട്ടത്തിൽ ഇല്ലെന്നും, നിലവിൽ ആശുപത്രികളിൽ സൗകര്യക്കുറവുകൾ ഇല്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നിലമ്പൂരിൽ നിന്നെത്തുന്ന മൃതദേഹങ്ങൾ സൂക്ഷിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും അവരുതിരിച്ചറിഞ്ഞു.
വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ച 75 പേരെ തിരിച്ചറിഞ്ഞു. സംസ്ഥാന സർക്കാർ ചൊവ്വാഴ്ച രാവിലെ 10 മണി വരെ സ്ഥിരീകരിച്ചതനുസരിച്ച് 123 മരണങ്ങൾ ആണ്. ഇതിൽ, 91 പേരുടെ മൃതദേഹങ്ങൾ മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങൾ നിലമ്പൂർ ഗവ. ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.