Latest NewsNews

വയനാട് ഉരുൾപൊട്ടൽ ദുരന്തം: മുഖ്യമന്ത്രിയുടെ അവലോകന യോഗം കഴിഞ്ഞു.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച അവലോകന യോഗം കഴിഞ്ഞു. മുണ്ടകൈ പൂർണമായും തകർന്നതായി യോഗത്തിൽ വിലയിരുത്തി. മണ്ണിന് അടിയിൽ ഉള്ളവരെ കണ്ടെത്തണമെങ്കിൽ കൂടുതൽ ഉപകരണങ്ങൾ എത്തിക്കണമെന്ന് യോഗത്തിൽ നിരീക്ഷിച്ചു.

വെല്ലുവിളികൾ നേരിടുന്ന രക്ഷാദൗത്യം

രക്ഷാദൗത്യ സംഘം വലിയ വെല്ലുവിളി നേരിടുന്നതായും യോഗത്തിൽ വിലയിരുത്തി. കേന്ദ്ര സർക്കാരിന്റെയും ആർമിയുടെയും ഇതുവരെ നടന്ന പ്രവർത്തനങ്ങളിൽ സംതൃപ്തിയുണ്ടെന്നും യോഗത്തിൽ വിലയിരുത്തപ്പെട്ടു. മുണ്ടക്കൈയിലേക്ക് കൂടുതൽ വെള്ളവും ഭക്ഷണവുമെത്തിക്കാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

അവലോകന യോഗത്തിൽ പങ്കെടുത്തവർ

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്തെത്തിയാണ് മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുത്തത്. രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന വിവിധ വിഭാഗങ്ങളുടെ ചുമതലയിലുള്ളവർ ഓൺലൈനായി പങ്കെടുത്തു.

Show More

Related Articles

Back to top button