ഇറാഖിൽ മാസങ്ങൾക്ക് ശേഷം അമേരിക്കൻ സേനയുടെ വ്യോമാക്രമണം
വാഷിംഗ്ടൺ: ഇറാഖിൽ മാസങ്ങൾക്ക് ശേഷം അമേരിക്കൻ സേനയുടെ വ്യോമാക്രമണം നടന്നു. ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ. പ്രതിരോധം മുൻനിർത്തിയായിരുന്നു ആക്രമണമെന്നാണ് അമേരിക്കൻ സേനാ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഡ്രോൺ ആക്രമണം തടയാനായിരിന്നു ലക്ഷ്യം
അമേരിക്കൻ സേനയ്ക്കും സഖ്യസേനകൾക്കും നേരെ ഡ്രോൺ ആക്രമണം നടത്താൻ തയ്യാറെടുത്തവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും അവർ വ്യക്തമാക്കി.
ബാബിലോൺ പ്രവിശ്യയിലെ ആക്രമണം
ഇറാഖിലെ ബാബിലോൺ പ്രവിശ്യയിലായിരുന്നു ആക്രമണം. ഫെബ്രുവരി മാസത്തിന് ശേഷം അമേരിക്കൻ സേന ഇറാഖിൽ നടത്തുന്ന ആദ്യത്തെ വ്യോമാക്രമണം ആയിരുന്നു ഇന്നലെ രാത്രിയിലേത്. കുറഞ്ഞത് 5 പേർക്ക് ജീവൻ നഷ്ടമായതായും നിരവധി പേർക്ക് ഗുരുതര പരിക്കേറ്റതായും ഇറാഖി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
സുരക്ഷാ സേനയും സ്ഥിരീകരിച്ചു
ആക്രമണം നടന്ന വിവരം ഇറാഖിലെ സുരക്ഷാ സേനയുമായി ബന്ധപ്പെട്ടവരും സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ പലർക്കും ഗുരുതരാവസ്ഥയിലായതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നറിയിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.