GlobalIndiaNews

പാരിസ് ഒളിംപിക്‌സ്: പുരുഷ ബാഡ്മിന്റണിൽ ലക്ഷ്യ സെൻ പ്രീക്വാർട്ടറിൽ

പാരിസ്: പാരിസ് ഒളിംപിക്‌സ് പുരുഷ വിഭാഗം ബാഡ്മിന്റണിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഇന്തോനേഷ്യൻ താരം ജോനാഥൻ ക്രിസ്റ്റിയെ പരാജയപ്പെടുത്തിയാണ് സെന്നിന്റെ വിജയം. നേരിട്ടുള്ള ഗെയിമുകൾക്കാണ് ലക്ഷ്യ സെൻ മത്സരം സ്വന്തമാക്കിയത്. സ്‌കോർ 21-18, 21-12.

ഏകപക്ഷീയ ഗെയിമുകൾക്ക് വിജയിച്ചെങ്കിലും ലക്ഷ്യ സെന്‌യ്ക്ക് ഇന്തോനേഷ്യൻ താരം ശക്തമായ വെല്ലുവിളി ഉയർത്തി. ആദ്യ ഗെയിമിൽ ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ ക്രിസ്റ്റി മുന്നേറ്റം നടത്തുകയും ഒരു ഘട്ടത്തിൽ 0-4 ന് ഇന്ത്യൻ താരത്തിനെ പിന്നിലാക്കുകയും ചെയ്തു.

എന്നാൽ, ഉടൻതന്നെ പൊരുതിക്കയറിയ ലക്ഷ്യ സെൻ ഇന്തോനേഷ്യൻ താരത്തിന് ഒപ്പമെത്തി. ഒടുവിൽ മൂന്ന് പോയിന്റ് വ്യത്യാസത്തിൽ സെൻ ആദ്യ ഗെയിം സ്വന്തമാക്കി.

രണ്ടാം ഗെയിമിൽ ക്രിസ്റ്റിയെ വ്യക്തമായി പിന്നിലാക്കാൻ ലക്ഷ്യ സെന്‌ക്ക് സാധിച്ചു. വ്യക്തമായ ലീഡോടെ രണ്ടാം ഗെയിം നേടിയ ഇന്ത്യൻ താരം പ്രീക്വാർട്ടറിന് യോഗ്യത നേടി. വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ പി.വി. സിന്ധുവും പ്രീക്വാർട്ടറിൽ കടന്നതായി റിപ്പോർട്ട്.

Show More

Related Articles

Back to top button