വയനാട് ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ എണ്ണം 282 ആയി
വയനാട്: മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 282 ആയി. കാണാതായവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. മരണപ്പെട്ടവരില്‍ 23 കുട്ടികളും ഉള്‍പ്പെടുന്നു. കാണാതായ കുട്ടികളെ കണ്ടെത്താന്‍ ബന്ധുക്കളും രക്ഷാപ്രവര്‍ത്തകര്‍ പരിശ്രമിക്കുന്നു. വയനാട്ടിലെ വിവിധ ആശുപത്രികളിലേക്കെത്തിച്ചത് 143 മൃതദേഹങ്ങളാണ്. പോത്തുകല്ലില്‍ ചാലിയാറില്‍നിന്ന് ഇതുവരെ 139 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. 82 ക്യാംപുകളിലായി 8304 പേര്‍ താല്ക്കാലിക ആശ്രയത്തിലാണ്. ഇതുവരെ 1592 പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചു.
ബെയ്‍ലി പാലം നിര്‍മാണം അവസാനഘട്ടത്തില്‍-ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി ബെയ്‍ലി പാലം സജ്ജമാക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാലം നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. ഉച്ചയോടെ നിര്‍മാണം പൂര്‍ത്തിയാകും. പാലം പൂര്‍ത്തിയായാല്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കും. ബെയ്‍ലി പാലം ഇവിടെയുണ്ടായിരുന്ന പഴയ പാലം പോലെ തന്നെ ഉപയോഗിക്കാനാകുമെന്നും, യന്ത്രസഹായത്തോടെ വീടുകളില്‍ തിരച്ചില്‍ നടത്തുമെന്നും മേജര്‍ ജനറല്‍ വിനോദ് മാത്യു പറഞ്ഞു, .