രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ

വയനാട്: കോൺഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെ ദുരന്തമേഖലയിലെത്തും. 9.45 ന് കണ്ണൂരെത്തുന്ന ഇരുവരും 12 മണിയോടെ കല്പറ്റയിൽ എത്തും. യോഗത്തിന് ശേഷം മേപ്പാടിയിലെ ക്യാമ്പുകളും ആശുപത്രിയും സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥയിൽ യാത്രാ മാറ്റം– ബുധനാഴ്ച നിശ്ചയിച്ചിരുന്ന യാത്ര പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. മോശം കാലാവസ്ഥയിൽ വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിക്കില്ലെന്നതിനാല്‍ അതേ ദിവസത്തിൽ യാത്ര റദ്ദാക്കുകയായിരുന്നു.
ലോക്സഭയിൽ ഉന്നയിച്ച വിഷയം– ഉരുൾപൊട്ടൽ ദുരന്തം രാഹുല്‍ ഗാന്ധി ലോക്സഭയിൽ ഉന്നയിക്കുകയും, കേന്ദ്രം പ്രഖ്യാപിച്ച സഹായധനം കൂട്ടണമെന്നും പ്രളയക്കെടുതി നേരിടാന്‍ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെടുകയും ചെയ്തു. “കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് എല്ലാ സഹായങ്ങളും നൽകണം. ചികിത്സാ സൗകര്യങ്ങൾ ഒരുക്കുകയും, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം വർദ്ധിപ്പിക്കുകയും അത് അടിയന്തിരമായി വിതരണം ചെയ്യുകയും വേണം.
പുനരധിവാസം: കൃത്യമായ പദ്ധതിയുണ്ടാകണം– സർക്കാർ പുനരധിവാസത്തിന് ഒരു കൃത്യമായ പദ്ധതിയുണ്ടാക്കണം, ഗതാഗത സൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ അടിയന്തിരമായി ഇടപെടലുകൾ നടത്തണം” എന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.