FeaturedLatest NewsNews
റഷ്യ മോചിപ്പിച്ച അമേരിക്കൻ തടവുകാരെ നേരിട്ടെത്തി സ്വീകരിച്ച് ബൈഡനും കമല ഹാരിസും
വാഷിങ്ടൺ: തടവുകാരെ കൈമാറ്റം ചെയ്യാനുള്ള കരാറിന്റെ ഭാഗമായി റഷ്യ മോചിപ്പിച്ച അമേരിക്കൻ പത്രപ്രവർത്തകൻ ഇവാൻ ഗെർഷ്കോവിച്ച്, മുൻ യുഎസ് മറൈൻ പോൾ വീലൻ എന്നിവരെ യുഎസിൽ തിരിച്ചെത്തിയപ്പോൾ പ്രസിഡൻ്റ് ജോ ബൈഡൻ, വൈസ് പ്രസിഡൻ്റ് കമല ഹാരിസ് എന്നിവർ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. വ്യാഴാഴ്ച 26 തടവുകാരെയാണ് റഷ്യ മോചിപ്പിച്ചത്.
റഷ്യയിലെ വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ടറായ ഗെർഷ്കോവിച്ച് 2023 മാർച്ചിൽ ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. 16 വർഷം തടവിനാണ് റഷ്യ അദ്ദേഹത്തിന് ശിക്ഷ വിധിച്ചത്. മിഷിഗണിൽ നിന്നുള്ള കോർപ്പറേറ്റ് സെക്യൂരിറ്റി എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന മുൻ മറൈൻ വീലനെ 2018-ൽ മോസ്കോയിൽ തടവിലിട്ടു, ചാരവൃത്തി ആരോപിച്ച് ശിക്ഷിക്കുകയും ചെയ്തു.