ഇന്ത്യൻ അമേരിക്കൻ ഫിസിഷ്യൻ അമീഷ് ഷാക്കു ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയം
ഫീനിക്സ്(അരിസോണ): അരിസോണയിലെ ആദ്യത്തെ കോൺഗ്രസ്സ് ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കാൻ ഡെമോക്രാറ്റിക് പ്രൈമറിയിൽ മുൻ സംസ്ഥാന നിയമസഭാംഗം 47 കാരനായ ഇന്ത്യൻ അമേരിക്കൻ ഭിഷഗ്വരൻ അമീഷ് ഷാ വിജയിച്ചു. ഇതോടെ ഏഴ് തവണ വിജയിച്ച നിലവിലെ റിപ്പബ്ലിക്കൻ ഡേവിഡ് ഷ്വെയ്കെർട്ടുമായി നവംബറിലെ പോരാട്ടത്തിന് കളമൊരുക്കി.
നാഷണൽ റിപ്പബ്ലിക്കൻ കോൺഗ്രസ്സ് കമ്മിറ്റി ഷായെ “തീവ്ര ലിബറൽ” എന്ന് മുദ്രകുത്തി, അരിസോണക്കാർ അദ്ദേഹത്തിൻ്റെ നയങ്ങൾ നിരസിക്കുമെന്ന് പ്രവചിച്ച് നികുതി, ആരോഗ്യ സംരക്ഷണം, അതിർത്തി സുരക്ഷ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ നിലപാടുകളെ വിമർശിച്ചു.
അസോസിയേറ്റഡ് പ്രസ് ഓഗസ്റ്റ് 1 വൈകുന്നേരം ഷാ 24% വോട്ടുകൾ നേടിയതിന് ശേഷമാണ്, അദ്ദേഹത്തിൻ്റെ ഏറ്റവും അടുത്ത എതിരാളിയും മുൻ അസിസ്റ്റൻ്റ് അരിസോണ അറ്റോർണി ജനറലും അരിസോണ ഡെമോക്രാറ്റിക് പാർട്ടിയുടെ മുൻ ചെയർമാനുമായ ആൻഡ്രി ചെർണിയെ ഏകദേശം മൂന്ന് ശതമാനം പോയിൻ്റിന് പിന്നിലാക്കിതായി അറിയിച്ചത്
ചിക്കാഗോയിൽ ജനിച്ച് വളർന്ന ഷാ 20 വർഷം അത്യാഹിത വിഭാഗത്തിൽ ഫിസിഷ്യനായി ചെലവഴിച്ചു. അദ്ദേഹത്തിൻ്റെ മാതാപിതാക്കൾ 1960-കളിൽ ഇന്ത്യയിൽ നിന്ന് കുടിയേറിയതാണ്, അച്ഛൻ ജൈനനും അമ്മ ഹിന്ദുവുമായിരുന്നു. തൻ്റെ വെല്ലുവിളി നിറഞ്ഞ കുട്ടിക്കാലത്തെക്കുറിച്ചും, പൊതുസേവനത്തോടുള്ള തൻ്റെ പ്രതിബദ്ധതയെ രൂപപ്പെടുത്തിയ പീഡനത്തിനൊപ്പമുള്ള അനുഭവങ്ങളെക്കുറിച്ചും ഷാ സംസാരിച്ചു.
“ചിക്കാഗോയിൽ വളർന്ന എനിക്ക് വളരെ പരുക്കൻ ബാല്യമായിരുന്നു. ഞാൻ ഉപദ്രവിക്കപ്പെട്ടു, എൻ്റെ മുറിയിൽ പോയി ദൈവം എൻ്റെ ജീവൻ എടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്ന സമയമുണ്ടായിരുന്നു, കാരണം എനിക്ക് സുരക്ഷിതമായ സ്ഥലമില്ലെന്ന് തോന്നുന്നു, “അദ്ദേഹം പറഞ്ഞു.
സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്ന് മെഡിക്കൽ ബിരുദവും നേടിയ അദ്ദേഹം യുസി ബെർക്ക്ലിയിൽ നിന്ന് പബ്ലിക് ഹെൽത്തിൽ ബിരുദാനന്തര ബിരുദം നേടി, ന്യൂയോർക്ക് നഗരത്തിലെ ഏറ്റവും തിരക്കേറിയ ലെവൽ I ട്രോമാ സെൻ്ററിൽ എമർജൻസി മെഡിസിനിൽ റെസിഡൻസി പരിശീലനവും നേടി. മൗണ്ട് സിനായ് മെഡിക്കൽ സെൻ്ററിൽ ഫാക്കൽറ്റി അംഗമായും ഷാ സേവനമനുഷ്ഠിക്കുകയും അരിസോണ സർവകലാശാലയിൽ സ്പോർട്സ് മെഡിസിൻ ഫെലോഷിപ്പ് പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. എമർജൻസി മെഡിസിൻ, സ്പോർട്സ് മെഡിസിൻ എന്നിവയിൽ ബോർഡ് സർട്ടിഫൈ ചെയ്തിട്ടുള്ള അദ്ദേഹം അരിസോണയിലുടനീളം പരിശീലനം തുടരുന്നു.
-പി പി ചെറിയാൻ