FeaturedLatest NewsNews

ഇറാന്റെ ഇസ്രായേൽ ആക്രമണ ഭീഷിണി ,മിഡിൽ ഈസ്റ്റിൽ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിക്കുമെന്ന് പെൻ്റഗൺ

വാഷിംഗ്‌ടൺ ഡി സി :ഇറാൻ്റെയും സഖ്യ കക്ഷികളുടെയും ആക്രമണങ്ങളിൽ നിന്ന് ഇസ്രായേലിനെ പ്രതിരോധിക്കാൻ സഹായിക്കുന്നതിന് അമേരിക്ക മിഡിൽ ഈസ്റ്റിലേക്ക് അധിക യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിക്കുമെന്ന് പെൻ്റഗൺ അറിയിച്ചു.വിന്യാസത്തിൽ അധിക ബാലിസ്റ്റിക് മിസൈൽ പ്രതിരോധ ശേഷിയുള്ള ക്രൂയിസറുകളും ഡിസ്ട്രോയറുകളും ഉൾപ്പെടുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇറാനിൽ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയേയും ലെബനൻ തീവ്രവാദി സംഘടനയായ ഹിസ്ബുള്ളയുടെ പ്രധാന കമാൻഡറുമായ ഇസ്മയിൽ ഹനിയയെ വധിച്ചതിനെ ചൊല്ലി മേഖലയിൽ സംഘർഷം നിലനിൽക്കുകയാണ്.
.
ഹനിയയെ വധിച്ചതിന് ഇസ്രയേലിനെതിരെ ഇറാൻ നേതാവ് ആയത്തുള്ള ഖമേനി “കടുത്ത ശിക്ഷ” പ്രഖ്യാപിക്കുകയും മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുകയും ചെയ്തു.ബുധനാഴ്ചയാണ് ടെഹ്‌റാനിൽ ഹമാസ് നേതാവ് കൊല്ലപ്പെട്ടത്. ഇറാനും ഗാസയിലെ അവരുടെ പ്രോക്സിയും ഇസ്രായേൽ ആക്രമണത്തെ കുറ്റപ്പെടുത്തി

ഹമാസിൻ്റെ മൊത്തത്തിലുള്ള നേതാവായി പരക്കെ പരിഗണിക്കപ്പെട്ടിരുന്ന 62 കാരനായ ഹനിയേ, ഗാസ യുദ്ധത്തിൽ വെടിനിർത്തൽ കരാറിലെത്താൻ ലക്ഷ്യമിട്ടുള്ള ചർച്ചകളിൽ പ്രധാന പങ്ക് വഹിച്ചിരുന്നു
ലെബനനിലെ ഹിസ്ബുള്ളയിലെ ഇറാൻ്റെ പ്രോക്സിയുടെ ഉന്നത സൈനിക കമാൻഡർ ഫുവാദ് ഷുക്കറിനെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് പെന്റഗണിന്റെ പുതിയ നീക്കം

ഹനിയയെ കൊലപ്പെടുത്തിയ ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ നേരിട്ട് പ്രതികരിച്ചിട്ടില്ല. എന്നാൽ ബെയ്‌റൂട്ടിൽ ഷുക്കറിനെ കൊലപ്പെടുത്തിയതുൾപ്പെടെ അടുത്ത ദിവസങ്ങളിൽ തങ്ങളുടെ രാജ്യം ശത്രുക്കൾക്ക് “തകർപ്പൻ പ്രഹരങ്ങൾ” നൽകിയതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു

ഗാസ വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള ചർച്ചകൾക്കായി വരും ദിവസങ്ങളിൽ ഇസ്രായേലി പ്രതിനിധി സംഘം കെയ്‌റോയിലേക്ക് പോകുമെന്ന് നെതന്യാഹു വെള്ളിയാഴ്ച പറഞ്ഞു.

-പി പി ചെറിയാൻ

Show More

Related Articles

Back to top button