AmericaFeaturedLatest NewsNews

സ്ഥാനാർത്ഥിയാകാൻ ആവശ്യമായ വോട്ടുകൾ നേടി കമല ഹാരിസ്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ സ്ഥാനാർത്ഥിയായി കമല ഹാരിസ് തിരഞ്ഞെടുത്തു. ആവശ്യമായ ഡെലിഗേറ്റുകളുടെ വോട്ടുകൾ നേടി കമല ഹാരിസ് സ്ഥാനാർത്ഥിയായി ഉറപ്പിച്ചു. ഡെമോക്രാറ്റിക്‌ പാർട്ടി അധ്യക്ഷൻ ജെയ്‌മി ഹാരിസൺ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അടുത്ത ആഴ്ചയിൽ കമല ഹാരിസ് ഔദ്യോഗികമായി സ്ഥാനാർത്ഥിത്വം സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ജോ ബൈഡൻ 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതിന് ശേഷം, കമല ഹാരിസിന്റെ പേര് പുറത്തുവന്നു. ബൈഡന്റെ ആരോഗ്യത്തെ അടിസ്ഥാനമാക്കി ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് തന്നെ സംശയം ഉയർന്ന സാഹചര്യത്തിൽ, അദ്ദേഹം മത്സരത്തിൽ നിന്ന് പിന്മാറുന്നതിന് തീരുമാനിച്ചു. സർവേകളിൽ ട്രംപിനേക്കാൾ ബൈഡനുള്ള നീണ്ട ലീഡുണ്ടെന്ന റിപ്പോർട്ടുകൾ വന്നതോടെ ബൈഡന്റെ പിന്മാറ്റം സ്ഥിരീകരിക്കപ്പെട്ടു.

അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ ആദ്യ വനിതയായ കമല ഹാരിസിനെതിരെ എതിർ സ്ഥാനാർത്ഥികൾ രൂക്ഷമായ വിമർശനങ്ങളാൽ എതിരിടുകയാണ്.

Show More

Related Articles

Back to top button