AmericaLatest NewsNews

ബിഷപ്പ് റിച്ചാര്‍ഡ് ഹെന്നിംഗിസിനെ  ബോസ്റ്റണ്‍  ആര്‍ച്ച് ബിഷപ്പായി നിയമിച്ചു

ബോസ്റ്റണ്‍: റോഡ് ഐലന്‍ഡ് പ്രൊവിഡന്‍സിലെ ബിഷപ്പ് റിച്ചാര്‍ഡ് ഹെന്നിംഗിനെ അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട കത്തോലിക്കാ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി നിയമിച്ചു.

ബോസ്റ്റണിലെ അടുത്ത ആർച്ച് ബിഷപ്പായി നിലവിലെ പ്രൊവിഡൻസ് ബിഷപ്പ് റിച്ചാർഡ് ഹെന്നിംഗിനെ ഫ്രാൻസിസ് മാർപാപ്പ തിരഞ്ഞെടുത്തത്, ആർച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട ഹെന്നിംഗ് ഉൾപ്പെടെ എല്ലാവരേയും അത്ഭുതപ്പെടുത്തി.

തിങ്കളാഴ്ച്ച ബോസ്റ്റണ്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ സീന്‍ ഒമാലിയുടെ രാജി ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചു. അദ്ദേഹത്തിന് പകരമാണ്  ബിഷപ്പ് റിച്ചാര്‍ഡ് ഹെന്നിംഗിനെ അമേരിക്കയിലെ ബോസ്റ്റണിലെ  ആര്‍ച്ച് ബിഷപ്പായി നിയമിച്ചു.

പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ തലവനെന്ന നിലയില്‍ വൈദികരുടെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പോരാടുന്നതില്‍ പോപ്പിന്റെ പ്രധാന ഉപദേഷ്ടാവ് എന്ന നിലയില്‍ ഒമാലിയുടെ മറ്റ് പ്രധാന പദവികളൊന്നും തന്നെ വത്തിക്കാന്‍ പ്രഖ്യാപനത്തില്‍ പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ പുതിയ കമ്മീഷന്‍ നേതാവിനെ നിയമിക്കുന്നതുവരെ അദ്ദേഹം ആ പദവിയില്‍ തുടരുമെന്ന് നിര്‍ദ്ദേശിച്ചു.

-പി പി ചെറിയാൻ

Show More

Related Articles

Back to top button