ഒളിംപിക്സ് ജാവലിനില്‍ രാജ്യത്തിന്‍റെ മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്ര ഫൈനലില്‍. യോഗ്യത റൗണ്ടിലെ ആദ്യയേറില്‍ 89.34 മീറ്റര്‍ കുറിച്ചാണ് നീരജ് ഫൈനലില്‍ കടന്നത്. സീസണിലെ ഏറ്റവും മികച്ച പ്രകടനമാണിത്. അതിനിടെ ഒളിംപിക്സ് ഗുസ്തി ഫ്രീസ്റ്റൈല്‍ 50 കിലോ വിഭാഗത്തില്‍ വിനേഷ് ഫോഗട്ടിനും അട്ടിമറി ജയം. പ്രീ ക്വാര്‍ട്ടറില്‍ ഒന്നാം സീഡുകാരിയായ ജപ്പാന്‍റെ യൂയി സുസാകിയെയാണ് വിനേഷ് തോല്‍പ്പിച്ചത്.














































