Latest NewsNews

വയനാട് ഉരുൾപൊട്ടൽ: തിരച്ചിൽ തുടരുന്നു

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ തിരച്ചിൽ ഇന്നും തുടരുന്നു. കഴിഞ്ഞ ദിവസം സൂചിപ്പാറ മലയിൽ വ്യോമസേന ഹെലികോപ്റ്റർ ഉപയോഗിച്ച് നടത്തിയ പരിശോധനയ്ക്ക് ഒന്നുംതന്നെ കണ്ടെത്താൻ കഴിഞ്ഞില്ല. മൃതദേഹങ്ങൾ കണ്ടെത്തുന്നതിനായി സമാനരീതിയിലുള്ള പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

പുഞ്ചിരി മട്ടത്തും, മുണ്ടക്കയിലും 90 ശതമാനം പരിശോധനകൾ പൂർത്തിയായതായി സർക്കാർ അറിയിച്ചു. സൈന്യത്തിന്റെ നിർദ്ദേശം പ്രകാരം നിശ്ചിത പോയിന്റുകളിൽ തിരച്ചിൽ തുടരുന്നുണ്ട്. ഉരുൾപൊട്ടലിൽ 398 പേർ മരിച്ചതെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതുവരെ 37 തിരിച്ചറിയാത്ത മൃതദേഹങ്ങളും 176 ശരീരഭാഗങ്ങളും സംസ്‌കരിച്ചിട്ടുണ്ട്. ഡിഎൻഎ സാമ്പിൾ സൂചിപ്പിക്കുന്ന നമ്പറുകൾ കുഴിമാടങ്ങളിൽ സ്ഥാപിച്ച കല്ലുകളിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

പുത്തുമലയിൽ 64 സെന്റ് സ്ഥലം ശ്മശാനത്തിനായി സർക്കാർ ആദ്യം ഏറ്റെടുത്തു. ഇതിന്പുറമെ 25 സെന്റ് അധികഭൂമി കൂടി ചേർത്തിട്ടുണ്ട്. ഇതുവരെ ലഭിച്ച ശരീരഭാഗങ്ങൾ ഇവിടെ തന്നെ സംസ്‌കരിക്കും. മുണ്ടക്കയിലെ തിരച്ചിൽ ഉടൻ അവസാനിക്കില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. ചാലിയാർ പുഴയിലും തിരച്ചിൽ തുടരുകയാണ്.

Show More

Related Articles

Back to top button