EducationIndiaLifeStyleNews

എട്ടാം ക്ലാസ് വിദ്യാർഥികളെ അശ്ലീല വിഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ

മുംബൈ: ബദ്‌ലാപുരിലെ എട്ടാം ക്ലാസ് വിദ്യാർഥികളായ ആറു പെൺകുട്ടികളെ അശ്ലീല വിഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സ്കൂൾ അധ്യാപകൻ പ്രമോദ് സർദാർ (42) പൊലീസ് പിടിയിൽ.

അധ്യാപകൻ നാലു മാസമായി വിദ്യാർഥിനികളെ അശ്ലീല ചിത്രങ്ങൾ കാണിച്ച് ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. മൊബൈലില്‍ വിഡിയോ കാണിച്ചശേഷം ശരീരത്തിന്റെ പലഭാഗങ്ങളിലും അധ്യാപകൻ സ്പർശിച്ചതായി കുട്ടികൾ പൊലീസിനു മൊഴി നൽകി. ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പറിൽ സ്കൂൾ ടീച്ചർ വിവരം അറിച്ചതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.

സമീപത്തെ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ സ്കൂളിൽ എത്തി വിദ്യാർഥിനികളുടെ മൊഴികൾ ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, പ്രമോദ് സർദാറിനെ പൊലീസ് അറസ്റ്റു ചെയ്തു.

ഈ സംഭവത്തിന് മുന്നോടിയായി, ബദ്‌ലാപുരിൽ നാലു വയസ്സുള്ള രണ്ട് നഴ്സറി വിദ്യാർഥികളെ ശുചീകരണ തൊഴിലാളി പീഡിപ്പിച്ചുവെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് വ്യക്തമാക്കപ്പെടുന്നത്. ഈ വിഷയത്തിൽ രക്ഷിതാക്കൾ അടക്കം പ്രതിഷേധം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ട്രെയിൻ തടഞ്ഞ് സ്‌കൂൾ ആക്രമിക്കുകയും, പോലീസിന്റെ ലാത്തിച്ചാർജിലൂടെ പ്രതിഷേധം രൂക്ഷമാവുകയും ചെയ്‌തിരുന്നു.

Show More

Related Articles

Back to top button