BusinessClassifieds

ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ട് ഡിവിഡന്റ് യീല്‍ഡ് ഫണ്ട്  അവതരിപ്പിച്ചു

വളര്‍ച്ചയോടൊപ്പം ലാഭവിഹിതവും നല്‍കുന്ന കമ്പനികളുടെ വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോ.

മുംബൈ, ഓഗസ്റ്റ് 22,2024: ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ട് ബറോഡ ബിഎന്‍പി പാരിബാസ് ഡിവിഡന്റ് യീല്‍ഡ് ഫണ്ട് അവതരിപ്പിച്ചു. ലാഭവിഹിതം നല്‍കുന്ന ഓഹരികളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്‌കീമാണിത്. മൂലധന നേട്ടംവഴിയും ലാഭവിഹിതത്തില്‍നിന്നുള്ള വരുമാനംവഴിയും ഓഹരി നിക്ഷേപത്തില്‍നിന്ന് സമ്പത്ത് സൃഷ്ടിക്കാം. ഈ തന്ത്രം ലാഭവിഹിതം നല്‍കുന്ന കമ്പനികളില്‍ നിക്ഷേപിക്കുകയും വളര്‍ച്ചയില്‍നിന്നുള്ള നേട്ടം സ്വന്തമാക്കുകയും ചെയ്യാന്‍ ഉപകരിക്കുന്നു.

പുതിയ ഫണ്ട് ഓഫര്‍(എന്‍എഫ്ഒ) 2024 ഓഗസ്റ്റ് 22 ന് ആരംഭിച്ച് സെപറ്റംബര്‍ അഞ്ചിന് അവസാനിക്കും.

സ്‌കീം അവലോകനം: സ്ഥിരമായി ലാഭവിഹിതം നല്‍കുന്ന സുസ്ഥിരമായ പണമൊഴുക്കുള്ള കമ്പനികളില്‍ നിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്നു. സ്ഥിരമായ ലാഭവിഹിതം, ഓഹരി തിരികെവാങ്ങല്‍ എന്നിവയോടൊപ്പം വളര്‍ച്ചയുള്ള കമ്പനികളില്‍ നിക്ഷേപിക്കുകയെന്നതാണ് സമീപനം.

ഉയര്‍ന്ന പണമൊഴുക്കും സ്ഥിരമായി ലാഭവിഹിത ചരിത്രവുമുള്ള കമ്പനികളിലാണ് ഫണ്ട് നിക്ഷേപം നടത്തുക. അഞ്ച് തലത്തിലുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഓഹരികള്‍ തിരഞ്ഞെടുക്കുക. ലാഭവീതംമാത്രം നോക്കാതെ വിപണി മൂല്യം, ആകര്‍ഷകമായ മൂല്യനിര്‍ണയം എന്നിവകൂടി പരിഗണിച്ചുകൊണ്ടാകും പോര്‍ട്ട്‌ഫോളിയോ രൂപപ്പെടുത്തുക.

പ്രധാന സവിശേഷതകള്‍:

ശക്തമായ പണമൊഴുക്ക്: തുടര്‍ച്ചയായി ലാഭവിഹിതം നല്‍കുന്ന കമ്പനികള്‍ക്ക് ശക്തമായ പണമൊഴുക്കുണ്ടാകും. അത് കമ്പനിയുടെ ഓഹരിവിലയില്‍ സ്വാധീനം ചെലുത്തും.

പ്രൊമോട്ടര്‍ വിന്യാസം: ലാഭവിഹിതത്തിലൂടെ ഓഹരി ഉടമകള്‍ക്ക് പ്രൊമോട്ടര്‍മാര്‍ പ്രതിഫലം നല്‍കുന്നു. ന്യൂനപക്ഷ ഓഹരിയുടമകളോടുള്ള പരിഗണനയായി അതിനെ കാണാം.

പ്രകടന കണക്കുകള്‍:2009 സാമ്പത്തിക വര്‍ഷം മുതല്‍ 16 വര്‍ഷത്തില്‍ 10 വര്‍ഷവും നിഫ്റ്റി ഡിവിഡന്റ് ഓപ്പര്‍ച്യൂണിറ്റീസ് 50 ടിആര്‍ഐ, നിഫ്റ്റി 500 ടിആര്‍ഐ സൂചികയെ മറികടന്നതായി കാണാം. നിഫ്റ്റി 500 ടിആര്‍ഐയില്‍ 2007 ഒക്ടോബറില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചുവെന്ന് കരുതുക. അതിപ്പോള്‍ 6.7 ലക്ഷം രൂപയായിട്ടുണ്ടാകുമായിരുന്നു. അതേസമയം, നിഫ്റ്റി ഡിവിഡന്റ് ഓപ്പര്‍ച്യൂണിറ്റീസ് 50 ടിആര്‍ഐയില്‍ നിക്ഷേപിച്ച അതേതുക 2024 ജൂലായ് 31ലെ കണക്കുപ്രകാരം 10.4 ലക്ഷമായിട്ടുണ്ടാകുമായിരുന്നു.(അവലംബം: എന്‍എസ്ഇ, സ്വന്തം ഗവേഷണം. കഴിഞ്ഞ കാല പ്രകടനം ഭാവിയില്‍ ആവര്‍ത്തിക്കണമെന്നില്ല).

വൈവിധ്യവത്കരണം:സെക്ടറുകള്‍, വിപണി മൂല്യം എന്നിവ അടിസ്ഥാനമാക്കിയുള്ള വൈവിധ്യവത്കരണം റിസ്‌ക് കുറയ്ക്കാന്‍ സഹായിക്കുന്നതോടൊപ്പം മികച്ച ആദായം നല്‍കാന്‍ ഉപകരിക്കുകുയം ചെയ്യും.

24 വര്‍ഷത്തിലേറെ പരിചയമുള്ള ബറോഡ ബിഎന്‍പി പാരിബാസ് എഎംസിയിലെ ഇക്വിറ്റി വിഭാഗം സീനിയര്‍ ഫണ്ട് മാനേജരും വിദഗ്ധനുമായ ശിവ് ചനാനിയാണ് ബറോഡ ബിഎന്‍പി പാരിബാസ് ഡിവിന്‍ഡന്റ് യീല്‍ഡ് ഫണ്ട് കൈകാര്യം ചെയ്യുന്നത്.

‘2020 സാമ്പത്തികവര്‍ഷം മുതല്‍ നിഫ്റ്റി 500 വിഭാഗങ്ങളില്‍ നടത്തിയ പഠന മനുസരിച്ച് ലാഭവിഹിതം നല്‍കുന്ന കമ്പനികള്‍ക്ക് ലാഭവിഹിതം നല്‍കാത്തകമ്പനികളേക്കാള്‍ ഉയര്‍ന്ന ശരാശരി ഓഹരി വരുമാനം ഉണ്ടായിരിക്കും. 2024 സാമ്പത്തിക വര്‍ഷത്തില്‍ ലാഭവിഹിതം നല്‍കാത്ത കമ്പനികള്‍ക്ക് ശരാശരി 13.4*ശതമാനത്തേക്കാള്‍ 20.5 ശതമാനം ആര്‍ഒഇ ഉണ്ടായിരുന്നു. ഓഹരി ഉടമ-സൗഹൃ മാനേജുമെന്റ് രീതികളോടൊപ്പം ഉയര്‍ന്ന നിലവാരമുള്ള ബിസിനസുകളുടെ പോര്‍ട്ട്‌ഫോളിയോയില്‍ നിക്ഷേപിക്കാന്‍ ഫണ്ട് ലക്ഷ്യമിടുന്നു’ ബറോഡ ബിഎന്‍പി പാരിബാസ് എഎംസി സിഇഒ സുരേഷ് സോണി പറയുന്നു.

2024 മാര്‍ച്ച് 31ലെ വിവരപ്രകാരം.*അവലംബം: ഏയ്‌സ് ഇക്വിറ്റി, ഇന്റേണല്‍ റിസര്‍ച്ച്. 

Show More

Related Articles

Back to top button