Latest NewsLifeStyleNews

വയനാട് ഉരുൾപൊട്ടൽ: തിരച്ചിൽ അവസാനിക്കുന്നു.

പുനരധിവാസം സംബന്ധിച്ച് വിദഗ്ധ സമിതി റിപ്പോർട്ട്  സമർപ്പിച്ചു

വയനാട്: ഉരുൾപൊട്ടലിന് ശേഷം വയനാടിന്റെ ദുരന്ത മേഖലയെ കുറിച്ച് ഭൗമശാസ്ത്ര വിദഗ്ധൻ ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രണ്ടു റിപ്പോർട്ടുകൾ സമർപ്പിച്ചു. പുനരധിവാസത്തിനായി 24 സ്ഥലങ്ങൾ കണ്ടെത്തിയതിൽ 12 ഇടങ്ങൾ സംഘം സന്ദർശിക്കുകയും, 5 സ്ഥലങ്ങൾ ടൗൺഷിപ്പ് നിർമാണത്തിന് ശുപാർശ ചെയ്യുകയും ചെയ്തു.

പുഞ്ചിരിമട്ടം, മുണ്ടക്കൈ, പടവെട്ടിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലെ അപകടമേഖലകളെ കുറിച്ച് സമർപ്പിച്ച രണ്ടാമത്തെ റിപ്പോർട്ടിൽ പുഴയോട് ചേർന്നുള്ള സ്ഥലങ്ങൾ 350 മീറ്റർ വരെ അപകട മേഖലയായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഉരുൾപൊട്ടലിന് ശേഷമുള്ള പുഴയുടെ പുതിയ ഒഴുക്ക് വഴി അപകട മേഖലയും നിർണയിച്ചു.

ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് ഉന്നതാധികാര സമിതി വിലയിരുത്തും. സമിതി അടുത്ത ആഴ്ച അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുന്നതിന് മുമ്പായി ദുരന്ത പ്രദേശം സന്ദർശിക്കും.

അതേസമയം, 119 പേരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. 97 കുടുംബങ്ങൾ ക്യാമ്പുകളിൽ തുടരുമ്പോഴും, വയനാട്ടിൽ ഇടവിട്ട് മഴ പെയ്തുകൊണ്ടിരിക്കുന്നു.

Show More

Related Articles

Back to top button