Latest NewsLifeStyleNews

എടത്വാ വികസന സമിതിയെ ഇവർ നയിക്കും

എടത്വ : തകഴി റെയിൽവെ ക്രോസിൽ മേൽപ്പാലം നിർമ്മിക്കുവാൻ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എടത്വ വികസന സമതി 44-ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.പ്രസിഡന്റ് ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം അധ്യക്ഷത വഹിച്ചു.ഈ മാസം മൂന്നാമത്തെ തവണയാണ്  ലവൽക്രോസ് അടച്ചിടുന്നത്.ഓരോ തവണ തുടർച്ചയായി അടച്ചിടുപ്പോഴും വലയുന്നത് പൊതു ജനം ആണ്.തകഴി റെയിൽവെ ഗേറ്റിൽ മേൽപ്പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ നില്പ് സമരം ഉൾപ്പെടെ നടത്തിയതിനെ തുടർന്ന് സംസ്ഥാന മനുഷ്യാവകാശ   കമ്മീഷൻ അംഗം വി.കെ ബീനാകുമാരി സ്ഥലം സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന്  നിവേദനം നല്കുകയും തകഴി റെയിൽവെ ക്രോസിൽ മേൽപ്പാലം നിർമ്മിക്കുന്നതിന്    റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലമെന്റ് കോർപറേഷൻ ഓഫ് കേരളയെ നിർവഹണ ഏജൻസിയായി 2023 നവംബര്‍ 16ന് സർക്കാർ ചുമതലപ്പെടുത്തുകയും ചെയ്തു. 

വൈസ് പ്രസിഡന്റ്  ജോർജ്ജ് തോമസ് കളപ്പുര സമ്മേളനം ഉദ്‌ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള,   ട്രഷറാർ ടിഎൻ ഗോപകുമാർ എന്നിവർ  പ്രവർത്തന റിപ്പോർട്ടും വാർഷിക വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.രക്ഷാധികാരികളായ ജോജി തോമസ് കരിക്കംപ്പള്ളിൽ, പി.ജെ കുര്യാക്കോസ് പട്ടത്താനം,വൈസ് പ്രസിഡന്റുമാരായ അഡ്വ.  ഐസക്ക് രാജു,ഷാജി തോട്ടുകടവിൽ, പി.ഡി.രമേശ്കുമാർ,    ജോ.സെക്രട്ടറി അജി കോശി, ഐസക്  എഡ്വേർഡ്, ടോമിച്ചന്‍  കളങ്ങര,ജോർജ്ജ്ക്കുട്ടി പേരങ്ങാട്ട്,ചാക്കോ സ്ക്കറിയ പുന്നപ്ര,എം.ജെ ജോർജ്ജ് മണക്ക ളം,കെ.ജെ സ്കറിയ കണ്ണന്തറ,ടി.ടി.ജോർജ്ജ് തോട്ടുകടവിൽ,തോമസ് മാത്യു കൊഴുപ്പക്കളം,ഷാജി ആനന്ദാലയം,ഫിലിപ്പ് ജോസഫ്,കെജി ശശിധരൻ ,പി.വി.നാരായണ മേനോൻ,വിജയകുമാര്‍  തായംങ്കരി,സാലിച്ചൻ പോളയ്ക്ക്ൽ,ഗ്രിഗറി ജോസഫ് എന്നിവർ പ്രസംഗിച്ചു.

പുതിയ വർഷത്തെ ഭാരവാഹികളായി ഐസക്ക് എഡ്വേർഡ് (പ്രസിഡന്റ്) ഡോ.ജോൺസൺ വി.ഇടിക്കുള (ജനറൽ സെക്രട്ടറി) പി.ജെ കുര്യാക്കോസ് പട്ടത്താനം (ട്രഷറർ) എന്നിവരടങ്ങിയ 19  അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.ജോൺസൺ എം പോള്‍,സാബു മാത്യു  എന്നിവർ വരണാധികളായിരുന്നു.സെപ്റ്റംബർ 1ന് വൈകിട്ട് 3ന് എടത്വ  സെന്റ് ജോർജ്ജ് മിനി ടൂറിസ്റ്റ് ഹാളിൽ ചേരുന്ന യോഗത്തിൽ പുതിയ ഭാരവാഹികൾ ചുമതലയേത്ക്കും.പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് കട്ടപ്പുറം അധ്യക്ഷത വഹിക്കും.

Show More

Related Articles

Back to top button