ഫോമാ സതേണ്‍ റീജണ്‍ പ്രവര്‍ത്തനോദ്ഘാടനം സെപ്റ്റംബര്‍ 1 ന് ഡാളസില്‍

ഡാളസ്: ഫോമയുടെ സതേണ്‍ റീജന്റെ പ്രവര്‍ത്തന ഉത്ഘാടനം സെപ്റ്റംബര്‍ 1 ന്, ഇര്‍വിംഗ് പസന്ത് ഓഡിറ്റോറിയത്തില്‍ വച്ച് ഫോമാ അന്തര്‍ദേശീയ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ നിര്‍വ്വഹിക്കും. ചടങ്ങിനോടനുബന്ധിച്ചു സ്ഥാനമൊഴിയുന്ന ആര്‍വിപിയായ മാത്യൂസ് മുണ്ടയ്ക്കല്‍ 2024 – 2026 ലെ റീജണല്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബിജു ലോസനു അധികാരം കൈമാറും.
ഹ്യൂസ്റ്റന്‍, ഒക്ലഹോമ, മക്കാലന്‍, ഡാളസ് തുടങ്ങിയ നഗരങ്ങളിലെ മലയാളി അസോസിയേഷനുകള്‍ ഉള്‍പ്പെട്ട സതേണ്‍ റീജണില്‍ ആയിരക്കണക്കിനു മലയാളികള്‍ താമസിക്കുന്നുണ്ട്. നോര്‍ത്ത് ടെക്സസിലെ വിവിധ മലയാളി സംഘടനകളുടെ നേതാക്കള്‍ ഉത്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുമെന്ന് ബിജു ലോസണ്‍ അറിയിച്ചു.
സെപ്റ്റബര്‍ 1, വൈകിട്ട് 6 മണിക്കു നടക്കുന്ന ഉത്ഘാടന ചടങ്ങില്‍ നോര്‍ത്ത് ടെക്സസിലെ എല്ലാ മലയാളികളും സജീവമായി പങ്കെടുത്ത് ഫോമായുടെ എല്ലാ പ്രവര്‍ത്തനങ്ങളുമായും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്ന് ബേബി മണക്കുന്നേല്‍ അഭ്യര്‍ത്ഥിച്ചു.