CrimeNewsPolitics

ക്യാപിറ്റോള്‍ കലാപം; ട്രംപ് അനുകൂലിക്ക് 53 മാസം തടവ്

വാഷിംഗ്ടണ്‍: 2021 ജനുവരി 6-ന് യുഎസ് ക്യാപിറ്റോളില്‍ നടന്ന ആക്രമണത്തില്‍ പങ്കെടുത്ത ആദ്യത്തെ കലാപകാരിക്ക് 53 മാസം തടവുശിക്ഷ വിധിച്ചു. കെന്റക്കിയിലെ മൈക്കല്‍ സ്പാര്‍ക്സ് (46) എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. ചൊവ്വാഴ്ചയാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.

ഫാക്ടറി സൂപ്പര്‍വൈസറായ പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ 57 മാസം തടവ് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ പ്രതിഭാഗം 12 മാസത്തെ വീട്ടുതടങ്കലിന് ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ചില്‍ സ്പാര്‍ക്സ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

2021 ല്‍ ജോ ബൈഡന്‍ പ്രസിഡന്റായി ചുമതലയേറ്റപ്പോള്‍ തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാനാകാതെ ട്രംപ് അനുകൂലികള്‍ ക്യാപിറ്റോളിലേക്ക് ഇടിച്ചു കയറി ആക്രമണം നടത്തിയത് അമേരിക്കന്‍ ജനാധിപത്യ ചരിത്രത്തിലെ കരിപുരണ്ട ദിനമായി വിലയിരുത്തപ്പെടുന്നു. അന്നത്തെ കലാപത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു.

Show More

Related Articles

Back to top button