
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സോഷ്യല്‍ ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ പ്രഥമ അന്താരാഷ്ട്ര വടംവലി മത്സരം ഓഗസ്റ്റ് 17-ാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതല്‍ റോക്ക്ലാന്‍റ് ക്നാനായ കമ്മ്യൂണിറ്റി സെന്‍ററില്‍ വെച്ച് നടത്തപ്പെട്ടു. ഹാവര്‍സ്ട്രോ ടൗണ്‍ സൂപ്പര്‍വൈസര്‍ ഹവാര്‍ഡ് ടി. ഫിലിപ്പ്സ് വടംവലി മത്സരം ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ എംഎല്‍എ ഡോ. മാത്യു കുഴല്‍നാടന്‍, സ്റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ്, റോക്ക്ലാന്‍റ് കൗണ്ടി ലെജിസ്ലേച്ചര്‍ ആനി പോള്‍, ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ ബില്‍വെബര്‍, മെഗാസ്പോണ്‍സര്‍ ജിതിന്‍ വര്‍ഗീസ് (സെഞ്ച്വറി 21 റോയല്‍), ഗ്രാന്‍ഡ് സ്പോണ്‍സര്‍ സിറിയക് കൂവക്കാട്ടില്‍ (സെന്‍റ് മേരീസ് പെട്രോളിയം, ചിക്കാഗോ) എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
10 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.
കോട്ടയം ബ്രദേഴ്സ് കാനഡ ജേതാക്കളായി (5001 ഡോളര്‍). കാനഡ ഗ്ലാഡിയേറ്റേഴ്സ് (3001 ഡോളര്‍) രണ്ടാം സ്ഥാനവും അരീക്കര അച്ചായന്‍സ് (2001 ഡോളര്‍) മൂന്നാം സ്ഥാനവും ന്യൂയോര്‍ക്ക് കിംഗ്സ് (1001 ഡോളര്‍) നാലാം സ്ഥാനവും കരസ്ഥമാക്കി.
കാനഡ ഹോക്ക്സ് (5-ാം സ്ഥാനം), ഹൂസ്റ്റണ്‍ ബ്രദേഴ്സ് (6-ാം സ്ഥാനം), ടീം കുവൈറ്റ് (7-ാം സ്ഥാനം), ചിക്കാഗോ സെവന്‍സ് (8-ാം സ്ഥാനം) എന്നീ നിലകളില്‍ മറ്റു ടീമുകള്‍ വിജയിച്ചു. വ്യക്തിഗത നേട്ടങ്ങള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ബെസ്റ്റ് ഫ്രണ്ട് പൊസിഷന്‍ റ്റിന്‍സ് (കെബിസി), ബെസ്റ്റ് സെക്കന്‍ഡ് പൊസിഷന്‍ ഡോണ്‍ (ന്യൂയോര്‍ക്ക് കിംഗ്സ്), ബെസ്റ്റ് തേര്‍ഡ് പൊസിഷന്‍ സാഫല്‍ (കുവൈറ്റ്), ബെസ്റ്റ് ഫോര്‍ത്ത് പൊസിഷന്‍ അജീഷ് (ഗ്ലാഡിയേറ്റേഴ്സ്), ബെസ്റ്റ് ഫിഫ്ത്ത് പൊസിഷന്‍ പ്രിജോ (ഹൂസ്റ്റണ്‍ ബ്രദേഴ്സ്), ബെസ്റ്റ് സിക്സ്ത് പൊസിഷന്‍ ജോസ് ബെന്നി (ചിക്കാഗോ സെവന്‍സ്), ബെസ്റ്റ് ബാക്ക് ജോസ്കുട്ടന്‍ (അരീക്കര അച്ചായന്‍സ്), ബെസ്റ്റ് കോച്ച് റ്റിനേഷ് (ഹോക്ക്സ്) എന്നിവര്‍ വ്യക്തിഗത സമ്മാനങ്ങള്‍ക്ക് അര്‍ഹരായി.
വടംവലി മത്സരത്തോടനുബന്ധിച്ച് കാണികള്‍ക്കായി നാടന്‍ തട്ടുകട, ബോളിവുഡ് ഡാന്‍സ്, മെഗാ ചെണ്ടമേളം, വല്ലാടന്‍സ് ഡി.ജെ എന്നിവയും ഒരുക്കിയിട്ടുണ്ടായിരുന്നു. ആയിരത്തിനു മുകളില്‍ കാണികള്‍ സന്നിഹിതരായിരുന്നു. ആവേശം, ന്യൂയോര്‍ക്ക് 2024 എന്ന ടൈറ്റിലില്‍ ന്യൂയോര്‍ക്ക് സോഷ്യല്‍ ക്ലബ് നടത്തിയ പ്രഥമ അന്താരാഷ്ട്ര വടംവലി മത്സരം വീക്ഷിക്കാന്‍ വരും വര്‍ഷങ്ങളിലും ആവേശം ഒട്ടും ചോരാതെ ഇതുപോലെയുള്ള മത്സരങ്ങള്‍ നടത്തുമെന്ന് ന്യൂയോര്‍ക്ക് സോഷ്യല്‍ ക്ലബ് ഭാരവാഹികളായ റോയി മറ്റപ്പള്ളില്‍ (പ്രസിഡണ്ട്), സാജന്‍ കുഴിപ്പറമ്പില്‍ (വൈസ് പ്രസിഡണ്ട്), ജിമ്മി പൂഴിക്കുന്നേല്‍ (സെക്രട്ടറി), ഷിബു അബ്രഹാം (ജോയിന്‍റ് സെക്രട്ടറി), ജോസുകുട്ടി പൊട്ടംകുഴി (ട്രഷറര്‍), സിജൂ ചെരുവന്‍കാലായില്‍ (പിആര്‍ഒ), ബോര്‍ഡ് അംഗങ്ങളായ നിബു ജേക്കബ്, ബിജു മുപ്രാപ്പള്ളില്‍, ജോയല്‍ വിശാഖംതറ, മനു അരയന്‍താനത്ത് എന്നിവര്‍ പറഞ്ഞു.
സാജന്‍ കുഴിപ്പറമ്പില്‍ (ചെയര്‍മാന്‍), പോള്‍ കറുകപ്പള്ളില്‍ (ജനറല്‍ കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ 15-ല്‍പ്പരം സബ് കമ്മിറ്റികള്‍ വടംവലി മത്സരത്തിന്‍റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.














