
ഗാർലാൻഡ് : ഹിമാലയൻ വലി ഫുഡ്സ് പുതിയതായി ഗാർലാണ്ടിൽ ആരംഭിക്കുന്ന വ്യാപാര കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപന കർമം ടെക്സാസ് സ്റ്റേറ്റ് പ്രതിനിധി ബൊവെർസ് ആൻഡ്രൂസ് നിർവഹിച്ചു
ആഗസ്റ്റ് 29 രാവിലെ 11 മണിക്ക് ഗാർലാൻഡ് റോലേറ്റു റോഡിനോട് ചേർന്ന് കിടക്കുന്ന ഒന്നര ഏക്കർ സ്ഥലത്തു പുതിയതായി പണിതുയർത്തുന്ന 10000 ചതുരശ്ര അടിയിലുള്ള വൻ വ്യാപാര കേന്ദ്രത്തിന്റെ ശിലാസ്ഥാപന ചടങ്ങു് പാസ്റ്റർ ഷാജി ദാനിയേലിന്റെ പ്രാർത്ഥനയോടെ കൂടെയാണ് ആരംഭിച്ചത്.വ്യവസായ സംരംഭത്തിന് മുന്നോട്ട് വരുന്ന ഏവരെയും ഗാർലാൻഡ് സിറ്റി പ്രോത്സാഹിപ്പിക്കുമെന്നു മേയർ സ്കോട്ട് ലെമോയ് ആശംസാ പ്രസംഗത്തിനിടെ ഉറപ്പു നൽകി .
ചടങ്ങിൽ ഗാർലൻഡ് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡണ്ട് മിസ് കരീന ഒലിവറെസ് ആശംസകൾ നേര്ന്നു ഹിമാലയൻ വലി പ്രോജക്ടിനെക്കുറിച്ച് ഫ്രിക്സ് മോൻ മൈക്കിൾ ,പ്രേം ഷാഹി ,ടോഡ് ഗോട്ടെർ എന്നിവർ വിശദീകരിച്ചു ജോൺ യോഹന്നാൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു .കേരള അസോസിയേഷൻ ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ , ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് എന്നിവയുടെ പ്രതിനിധികളും മറ്റു സാമൂഹ്യ സാംസ്കാരിക നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.



-പി പി ചെറിയാൻ