
കൊല്ലം പ്രവാസി അസോസിയേഷന്‍റെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സമാപനം കെ.പി.എ മീറ്റ്-2024 കെ.സി.എ ആഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ ആഘോഷപൂര്‍വ്വമായി നടന്നു. വൈകിട്ട് നടന്ന പൊതു സമ്മേളനം കെ.പി.എ രക്ഷാധികാരിയും മുൻ ലോക കേരളാ സഭ അംഗവുമായിരുന്ന ബിജു മലയിൽ ഉത്‌ഘാടനം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അധ്യക്ഷത വഹിച്ച ചടങ്ങിന് ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. ശൂരനാട് അസ്സോസിയേഷൻ പ്രസിഡന്റ് ഹരീഷ് നായർ, കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, കെ.എം.സി.സി. ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, സാമൂഹ്യ പ്രവർത്തകരായ സെയ്ദ് ഹനീഫ്, ഷിബു പത്തനം തിട്ട, നൗഷാദ് മഞ്ഞപ്പാറ, സുനിൽ കുമാർ, സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ ,രാജ് കൃഷ്ണൻ, അനോജ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. രക്ഷാധികാരി ബിനോജ് മാത്യു കെ.പി.എ യുടെ വിളക്കു മരം എന്ന സുവനീറിന്‍റെ പ്രകാശനം റഹിം വാവകുഞ്ഞിനു നൽകി നിര്‍വഹിച്ചു.
തുടർന്ന് ബഹറിനിൽ വിവിധ സ്കൂളുകളിൽ അദ്ധ്യാപകരായി സേവനം അനുഷ്‌ടിക്കുന്ന 20 ഓളം കൊല്ലം പ്രവാസികളെ വേദിയിൽ ആദരിച്ചു.
കഴിഞ്ഞ കമ്മിറ്റിയിൽ നിന്ന് പോകുന്ന സെൻട്രൽ, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങൾക്കും, മികച്ച പ്രവര്‍ത്തനം നടത്തിയ ഏരിയ കമ്മിറ്റികളായ ഹമദ് ടൌൺ, റിഫ, സൽമാബാദ്, കൂടാതെ അമ്മക്കൊരുമ്മ , മെഹന്ദി , ഫോട്ടോ കോണ്ടെസ്റ് എന്നി മത്സര വിജയികൾക്കുള്ള പുരസ്കാരവും ചടങ്ങിൽ വച്ച് നൽകി.
തുടർന്ന് സൃഷ്ടി ഗായകരുടെ നേതൃത്വത്തില്‍ ഗാന സന്ധ്യയും കെപിഎ ചിൽഡ്രൻസ് പാർലമെന്റ് കുട്ടികൾ അവതരിപ്പിച്ച നൃത്തങ്ങളും ആഘോഷപരിപാടികള്‍ക്ക് മികവേകി.
സെൻട്രൽ കമ്മിറ്റി, ഡിസ്ട്രിക്ട് കമ്മിറ്റി, പ്രവാസി ശ്രീ അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.







