കൊല്ലം പ്രവാസി അസോസിയേഷനു പുതിയ നേതൃത്വം

കൊല്ലം പ്രവാസി അസ്സോസിയേഷന്‍റെ 2024-2026 ലേക്കുള്ള പുതിയ ഭരണസമിതിയെ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സമ്മേളനത്തിൽ വെച്ചു തിരഞ്ഞെടുത്തു. നേരത്തെ തിരഞ്ഞെടുക്കപ്പെട്ട 40 അംഗ സെൻട്രൽ കമ്മിറ്റിയിൽ നിന്നാണ് 7 അംഗ സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുത്തത്. ജില്ലാ സമ്മേളനത്തിന് ശേഷം ചേർന്ന ആദ്യ സെക്രട്ടറിയേറ്റ് യോഗത്തിൽ അനോജ് മാസ്റ്ററെ പ്രസിഡന്റ് ആയും പ്രശാന്ത് പ്രബുദ്ധനെ ജനറൽ സെക്രട്ടറിയായും മനോജ് ജമാൽ ട്രഷററായും തിരഞ്ഞെടുത്തു. കോയിവിള മുഹമ്മദ് (വൈ.പ്രസിഡന്റ്) രജീഷ് പട്ടാഴി, അനിൽ കുമാർ (സെക്രട്ടറിമാർ) കൃഷ്ണകുമാർ (അസിസ്റ്റന്റ് ട്രഷറർ) എന്നിവരാണ് മറ്റംഗങ്ങള്‍.
കെ . സി . എ ഹാളിൽ നടന്ന കെ . പി . എ മീറ്റ് 2024 ൽ വച്ച് പുതിയ സെക്രെട്ടറിയേറ്റ് കമ്മിറ്റി അധികാരമേറ്റു . തുടർന്ന് കഴിഞ്ഞ ഭരണസമിതി അംഗങ്ങളെ ചടങ്ങിൽ വച്ച് മൊമെന്റോ നൽകി ആദരിച്ചു.
ഇപ്പോൾ നടന്നു വരുന്ന പദ്ധതികളും പ്രവർത്തനങ്ങളും തുടരുമെന്നും, അടുത്ത രണ്ടു വർഷം കൂടുതൽ ജനകീയ പ്രവർത്തനങ്ങൾ നടത്തി സംഘടനയെ കരുത്തോടെ മുന്നോട്ടു നയിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും പ്രസിഡന്റ് അനോജ് മാസ്റ്ററും സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും അറിയിച്ചു. ബഹ്‌റൈനിലെ കൊല്ലം പ്രവാസികൾ കെപിഎ യുമായി സഹകരിച്ചു പ്രവർത്തിക്കാൻ മുന്നോട്ടു വരണമെന്നും ഇരുവരും അഭ്യർഥിച്ചു. കഴിഞ്ഞ കാല പ്രവർത്തനങ്ങൾക്ക് ബഹ്‌റൈനിലെ പൊതു സമൂഹം നൽകിയ പിന്തുണക്കു നന്ദി അറിയിക്കുന്നതോടൊപ്പം തുടർന്നും സഹായങ്ങൾ ഉണ്ടാകണമെന്നും ഇരുവരും കൂട്ടിച്ചേർത്തു.





