
ഓറിഗൻ ∙ പോർട്ട്‌ലാൻഡ് രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള ജനവാസകേന്ദ്രത്തിൽ ചെറുവിമാനം വീണ് മൂന്നുപേർ മരണപ്പെട്ടു. ശനിയാഴ്ച രാവിലെ 10:30 ഓടെയാണ് അപകടം നടന്നത്.

വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരും, അപകടസമയത്ത് വീടിനുള്ളിൽ ഉണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്. അപകടത്തെ തുടർന്നു സമീപവാസികൾക്ക് തീപിടുത്തം സംഭവിക്കുകയായിരുന്നു.
ആറ് കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും, അപകടത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി മുടങ്ങിയതായും ഗ്രെഷാം ഫയർ ചീഫ് സ്കോട്ട് ലൂയിസ് അറിയിച്ചു. ഏവിയേഷൻ അധികൃതർ അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.