HealthLatest NewsNews
ഹോസ്പിറ്റലിൽ തീപിടുത്തം: പെൻസിൽവാനിയയിലെ ജെഫേഴ്‌സൺ ആശുപത്രിയിൽ അപകടം

പെൻസിൽവാനിയ: ജെഫേഴ്‌സൺ ആശുപത്രിയിലെ മേൽക്കൂരയിൽ ഇന്ന് രാവിലെ 11:30 ഓടെ തീപിടുത്തമുണ്ടായി. സ്ഥലത്തെ അഗ്‌നിശമന സേനയെത്തി ഉടൻ തീ നിയന്ത്രണ വിധേയമാക്കി.
ആശുപത്രിയുടെ എയർ ഹാൻഡ്ലിംഗ് സംവിധാനത്തിലൂടെ മുകളിൽ തീ പടരുകയായിരുന്നു. രോഗികളുണ്ടായിരുന്ന ഭാഗത്ത് തീപിടുത്തം ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പക്ഷേ, ചില നിലകളിൽ പുക പടർന്നതായാണ് വിവരം.
മുന്‍കരുതലിന്റെ ഭാഗമായി അത്യാഹിത വിഭാഗത്തിലെ ചില രോഗികളെ ഒഴിപ്പിച്ചു. വെൽഡിംഗ് നടത്തുന്നതിനിടെയുണ്ടായ പാളിച്ചയില്‍ നിന്ന് തീ പടർന്നതാകാമെന്ന സൂചനയും ആശുപത്രി അധികൃതർ നൽകുന്നു.