അനധികൃത കുടിയേറ്റത്തിനെതിരെ പ്രതിഷേധിച്ചതിനെത്തുടർന്ന് യുഎസ് പൗരയെ വെടിവെച്ചു കൊന്ന് ഇസ്രായേൽ സൈന്യം
നബ്ലൂസ്: അധിനിവേശ വെസ്റ്റ് ബാങ്കിൽ അനധികൃത കുടിയേറ്റത്തിനെതിരെ പ്രതിഷേധത്തിനിടെ യുഎസ് പൗരികയായ 26കാരി ഐസിനൂർ ഈജി കൊല്ലപ്പെട്ടു. തലക്ക് വെടിയേറ്റതിനെ തുടർന്ന് ചികിത്സയ്ക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പലസ്തീൻ ഡോക്ടർ വാർഡ് ബസാലത് അറിയിച്ചു.
യുവതിയുടെ മരണം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് സ്ഥിരീകരിച്ചു. സംഭവത്തിൽ വൈറ്റ് ഹൗസ് വിഷാദം പ്രകടിപ്പിച്ചു, സംഭവത്തിന്റെ പൂർണ്ണ വിശദാംശങ്ങൾ അന്വേഷിക്കാൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടതായി അറിയിച്ചു.
ഉത്തര റാമല്ലയിലെ ബെയ്ത പട്ടണത്തിൽ അനധികൃത കുടിയേറ്റത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ഇസ്രായേൽ സൈന്യം വെടിവെപ്പിൽ ഏർപ്പെട്ടതായും, പ്രതിഷേധത്തിനിടെ വിദേശ പൗരിക കൊല്ലപ്പെട്ടതായും ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.
ഇത് രണ്ടാം പ്രാവശ്യമാണ് യുഎസ് പൗരികർക്കു നേരെ ഇസ്രായേൽ സൈന്യം വെടിവെക്കുന്നത്. ഒരു മാസം മുമ്പ്, യുഎസ് പൗരനായ അമാഡോ സിസോണും സമാനമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു.