Latest NewsNewsOther Countries

ഗാസാ വെടിനിർത്തൽ ചർച്ചകൾ തുടരുന്നു: 90% സമവായം നേടിയെന്ന്​ യു.എസ്

ന്യൂയോർക്ക്: ഗാസയിൽ വെടിനിർത്തലിന്‌ ചർച്ചകൾ തുടരുകയാണെന്ന്​ യു.എസ്​ സി.ഐ.എ മേധാവി വില്യം ബേൺസ്​ വ്യക്തമാക്കി. ഫലസ്തീൻ ജനതയും ബന്ദികളും സുരക്ഷിതരാകുന്നതിന്‌ വെടിനിർത്തൽ ഉടൻ നടപ്പാക്കണമെന്ന്​ ബേൺസും ബ്രിട്ടീഷ്​ ഇന്‍റലിജൻസ്​ മേധാവി റിച്ചാർഡ്​ മൂറും ആവശ്യപ്പെട്ടു. 90 ശതമാനവും ഇരുപക്ഷങ്ങളും വെടിനിർത്തൽ കരാർ അംഗീകരിച്ചിരിക്കുകയാണെന്നും ബാക്കിയുള്ള 10 ശതമാനത്തിലാണ്​ ചർച്ചകൾ തടസപ്പെടുന്നതെന്നും ഇരുവരും വ്യക്തമാക്കി.

“ഈജിപ്ത്, ഖത്തർ എന്നിവരുമായി ചേർന്ന്​ വെടിനിർത്തൽ കരാർ നടത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന്​” ഇരുവരും കൂട്ടിച്ചേർത്തു.

ഇതിനിടെ, ചർച്ചകൾക്ക്​ തുടർച്ചയായും പിന്തുണ നൽകാൻ യു.എസ്​ സെൻട്രൽ കമാൻഡ്​ മേധാവി ഉടൻ ഇസ്രയേലിലെത്തും.

ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ ഫിലാഡൽഫി, നെത്​സറീം ഇടനാഴികളിൽ നിന്ന് സൈന്യം പൂർണമായി പിൻവലിക്കാനാവില്ലെന്ന നിലപാടിനെതിരെ ഇസ്രയേലിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

“ഹമാസുമായി ഉടൻ കരാർ വേണമെന്നു” ഇസ്രയേൽ സൈനിക നേതൃത്വം ആവശ്യപ്പെടുമ്പോൾ, ബന്ദികളുടെ ബന്ധുക്കളുടെ നേതൃത്വത്തിൽ ടെൽ അവീവ്, ജറൂസലേം, ഹൈഫ എന്നിവിടങ്ങളിലടക്കം ആയിരങ്ങൾ പങ്കെടുത്ത് പ്രതിഷേധം നടത്തി.

അതേസമയം, ഇസ്രായേൽ-ലബനാൻ അതിർത്തി മേഖലകളിൽ സംഘർഷം കനക്കുകയാണ്. ദക്ഷിണ ലബനാനിലെ ഇസ്രയേൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു, ഗസ്സയിലെ ആക്രമണത്തിൽ 30ൽ അധികം പേർ മരിച്ചു.

Show More

Related Articles

Back to top button