AssociationsLifeStyleNewsSports
ഭാരത് ബോട്ട് ക്ലബ് വിജയകിരീടം ചൂടി!

ന്യൂയോർക്ക്: ന്യൂയോർക്കിൽ പ്രവർത്തിക്കുന്ന ‘ദി അമേരിക്കൻ മലയാളി ഹെറിറ്റേജ് ഫൗണ്ടേഷൻ’ 2024 സെപ്തംബർ 15 ഞായറാഴ്ച്ച ഫ്രീപോർട്ടിലുള്ള കൗ മെഡോ പാർക്കിൽ വച്ച് ആദ്യമായി സംഘടിപ്പിച്ച മത്സര വള്ളം കളിയിൽ രാധാകൃഷ്ണൻ കുഞ്ഞുപിള്ള ക്യാപ്റ്റനായി തുഴഞ്ഞ ഭാരത് ബോട്ട് ക്ലബ് വിജയ കിരീടം ചൂടി.
സെനറ്റർ കെവിൻ തോമസ് നേതൃത്വം കൊടുത്ത സംഘാടക സമിതിയാണ് ഈ മത്സര വള്ളം കളി നടത്തിയത്. ബിജു ചാക്കോയും അജിത് കൊച്ചൂസും സെനറ്റർ കെവിൻ തോമസിന് പൂർണ പിന്തുണ നൽകി.
ചെണ്ടമേളവും തിരുവാതിര കളിയും, വടം വലി മത്സരവും വിഭവസമൃദ്ധമായ ഓണസദ്യയുമൊക്കെ ഈ വള്ളം കളിക്ക് മാറ്റുകൂട്ടി.
റിപ്പോര്‍ട്ട്: ജയപ്രകാശ് നായർ


