AmericaLatest NewsNews

ഹ്യൂസ്റ്റൺ സെൻറ് മേരീസ് ക്നാനായ പള്ളിയിൽ സീനിയേഴ്സ് ഡേ കെയർ തുടങ്ങി

ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ സീനിയേഴ്സ് ഡേ കെയർ ആരംഭിച്ചു. 2024 സെപ്റ്റംബർ 18നു രാവിലെയുള്ള വിശുദ്ധ കുർബാനയെ തുടർന്നു നടന്ന ചടങ്ങിൽ വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് ഉദ്ഘാടനം നിർവഹിച്ചു.

പ്രതീക്ഷാനിർഭരമായ ജീവിതമാണ് ദൈവം നമ്മളിൽ നിന്നും ആഗ്രഹിക്കുന്നത് എന്നും വരും തലമുറയുടെ നന്മ നിറഞ്ഞ ജീവിതത്തിനായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെന്ന് ഫാ. മുത്തോലത്ത് ആഹ്വാനം ചെയ്തു .ക്നാനായ റീജനിൽ ആദ്യമായി തുടങ്ങിയ സീനിയേഴ്സ് ഡേകെയർ എന്ന ആശയം വലിയൊരു തുടക്കമാകട്ടെ എന്നും ഫാ.മുത്തോലത്ത് അഭിപ്രായപ്പെട്ടു.

ആഴ്ചയിലെ എല്ലാ ബുധനാഴ്ചയും 60 വയസിനു മേൽ പ്രായമുള്ള എല്ലാവർക്കും ഒരുമിച്ചു കൂടി വിവിധ പരിപാടികളിൽ സന്തോഷത്തോടെ സമയം ചെലവഴിക്കുന്നു. എല്ലാവരും ചേർന്ന് വിവിധയിനം കളികളിൽ ഏർപ്പെടുന്നു. പാട്ടു പാടുന്നു, തമാശകൾ പറയുന്നു. കൂട്ടായ്മയും ഒരുമിച്ചു ചേരലും മനസിനും, ശരീരത്തിനും വലിയ ഉണർവേകി എന്നും, ഓർമ്മിക്കുവാൻ സാധിക്കുന്ന ഒരു ദിവസമായിരുന്നു ഇത് എന്ന് പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു. എല്ലാവരും ചേർന്ന് പാകം ചെയ്ത ഉച്ച ഭക്ഷണം, ഒരുമിച്ചു ചേർന്ന് ഭക്ഷിച്ചതു നല്ലൊരു അനുഭവമായിരുന്നു.എല്ലാ ബുധനാഴ്ചകളിലും വീണ്ടും കാണാമെന്ന പ്രത്യാശയിൽ സന്തോഷത്തോടെ പിരിഞ്ഞു.

പ്രായമായവരുടെ പ്രോത്സാഹനം സമൂഹത്തിന്റെ വളർച്ചക്ക്‌ വളരെയേറെ പ്രയോജനം നൽകുമെന്ന് അസി.വികാരി ഫാ.ജോഷി വലിയവീട്ടിൽ പറഞ്ഞു .ഇടവക സീനിയേഴ്സ് കോർഡിനേറ്റർ സിസ്റ്റർ റെജി എസ്.ജെ.സി. കമ്മിറ്റി അംഗങ്ങൾ, ബിബി തെക്കനാട്ട് എന്നിവർ എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകി.

Show More

Related Articles

Back to top button