FeaturedIndiaNewsPolitics

ബിജെപി ഹരിയാനയില്‍ കുതിച്ചുപായുന്നു ; ജമ്മുകശ്മീരില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യാ സഖ്യം

വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ഹരിയാനയില്‍  ബിജെപി ഹാട്രിക്കിലേക്ക് .  അമ്പത് സീറ്റിനടുത്തേക്ക് ബിജെപി ലീഡ് ഉയര്‍ത്തി. ഒരുഘട്ടത്തില്‍ അമ്പത് സീറ്റിന് മുകളില്‍ ലീഡ് നേടിയ കോണ്‍ഗ്രസ് ഹരിയാനയില്‍ ഭരണം പിടിക്കുമെന്ന പ്രതീക്ഷ നല്‍കിയിരുന്നു. സാവധാനം മുന്നേറിയ ബിജെപി കോണ്‍ഗ്രസിനെ മറികടന്നു . ഒരുഘട്ടത്തില്‍ നാല്‍പത്തൊന്നു സീറ്റുകളില്‍ വീതം ലീഡു നേടി കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമായിരുന്നു. ഹരിയാനയിലെ ഗ്രാമീണമേഖലയില്‍ നേട്ടമുണ്ടാക്കാനായെങ്കിലും നഗരപ്രദേശങ്ങള്‍  കോണ്‍ഗ്രസിനെ കൈവിട്ടു . 

തിരിച്ചടിയില്‍ അമ്പരന്നിരിക്കുകയാണ് എഐസിസി നേതൃത്വവും .  ജയിച്ചു കയറുമെന്ന പ്രതീക്ഷയില്‍ വന്‍ ആഘോഷമായിരുന്നു കോണ്‍ഗ്രസ് ആസ്ഥാനത്ത് . തോല്‍വി മണത്തതോടെ ആഘോഷവും അവസാനിപ്പിച്ചു .  സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം നേടുമെന്ന ആത്മവിശ്വാസം  കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ  ഈ ഘട്ടത്തിലും പ്രകടിപ്പിച്ചു .  ലോക്സഭയിലേക്ക് മല്‍സരിക്കുന്ന ഗുസ്തിതാരം വിനേഷ് ഫോഗട്ട്  പിന്നിലായതും കോണ്‍ഗ്രസിന് തിരിച്ചടിയായി. അതേസമയം, ഹരിയാനയില്‍ സഖ്യം ഉണ്ടായിരുന്നെങ്കില്‍ ഫലം മാറിയേനെയെന്ന് എ.എ.പി .  രാവിലെ കോണ്‍ഗ്രസ് നുണയുടെ കട തുറന്ന് പടക്കം പൊട്ടിച്ചുവെന്ന് ബി.ജെ.പി. ബി.ജെ.പി. ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ.

ജമ്മു കശ്മീരില്‍ ഇന്ത്യസഖ്യം മുന്നിലെങ്കിലും കോണ്‍ഗ്രസ് ലീഡില്‍ നേരിയ കുറവുണ്ട് . ബിജെപി ലീഡ് മുപ്പത് സീറ്റുകള്‍ക്കടുത്തേക്ക് ഉയര്‍ന്നതും ഇന്ത്യാ സഖ്യത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. കശ്മീര്‍ താഴ്വരയില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന കോണ്‍ഗ്രസ് കിതയ്ക്കുകയാണ് . ആകെയുള്ള 90 സീറ്റുകളില്‍ 45സീറ്റുകള്‍ക്കുമേല്‍ ഇന്ത്യാ സഖ്യം ലീഡ് നിലനിര്‍ത്തുന്നു. ഒരുഘട്ടത്തില്‍ 12സീറ്റുകളില്‍ വരെ ലീഡ് നേടിയ കോണ്‍ഗ്രസ് പിന്നീട് പിന്നോട്ട് പോയി . പതിനഞ്ചോളം സ്വതന്ത്രരും ജമ്മു കശ്മീരില്‍ മുന്നിലുണ്ട് .

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button