ലോസ് ഏഞ്ചൽസ്: കാലിഫോർണിയയിലെ കോച്ചെല്ലയിൽ ഡോണൾഡ് ട്രംപ് റാലിക്ക് സമീപം ഒരാളെ നിറച്ച തോക്കുമായി പിടികൂടിയതായി റിവർസൈഡ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. 49 കാരനായ ലാസ് വെഗാസ് സ്വദേശി വെം മില്ലറെയാണ് അനധികൃതമായി രണ്ട് തോക്കുകൾ കൈവശം വെച്ചതിന് ശനിയാഴ്ച അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ ട്രംപിനോ റാലിയിലെ പങ്കാളികൾക്കോ അപകടമുണ്ടായിട്ടില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. ജാമ്യത്തിൽ വിട്ട മില്ലർ ജനുവരി 2ന് കോടതിയിൽ ഹാജരാകുമെന്ന് അധികൃതർ അറിയിച്ചു.
പ്രസിഡന്റുമാരെയും പ്രസിഡന്റ് സ്ഥാനാർഥികളെയും സംരക്ഷിക്കുന്നതിന് ചുമതലപ്പെടുത്തിയ എഫ്ബിഐയും യുഎസ് അറ്റോർണി ഓഫീസും സംയുക്തമായി നടത്തിയ പ്രസ്താവനയിൽ, സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് വ്യക്തമാക്കി.