AmericaFeaturedNews

ഒക്ലഹോമ സിറ്റിയിൽ ഹാലോവീൻ പാർട്ടിക്കിടെ വെടിവയ്പ്: ഒരാൾ മരണപ്പെട്ടു, 14 പേർക്ക് പരുക്ക്.

ഒക്ലഹോമ സിറ്റി: ഹാലോവീൻ പാർട്ടിക്കിടയിൽ ഒക്ലഹോമ സിറ്റി ഇവന്റ് സെന്ററിൽ ശനിയാഴ്ച പുലർച്ചെ നടന്ന വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ 12.30 ഓടെ സൗത്ത് വെസ്റ്റ് 59-ാം സ്ട്രീറ്റിനടുത്ത് വെടിവയ്പ്പുണ്ടായതായാണ് പൊലീസ് അറിയിച്ചത്.

രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള തര്‍ക്കം വെടിവയ്പ്പിലേക്ക് കാരണമാകായിരുന്നെന്നും, ഒന്നിലധികം ഷൂട്ടർമാർ ഉണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.

അന്വേഷണത്തിൽ പങ്കെടുത്ത കുറച്ച് ആളുകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റ 14 പേരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മരിച്ചയാളുടെ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

Show More

Related Articles

Back to top button