വാഷിംഗ്ടൺ: ഹമാസ് നേതാവ് യഹ്യ സിൻവാർ കൊല്ലപ്പെട്ടിട്ടും ഗാസയിലെ യുദ്ധം ഉടൻ അവസാനിക്കില്ലെന്ന് യുഎസ് പ്രസിഡൻറ് ജോ ബൈഡൻ. ഗാസയിലെ ആക്രമണം ഇസ്രയേൽ കൂടുതൽ ശക്തമാക്കാൻ പോകുന്നുവെന്നും, ലെബനനിൽ ഹിസ്ബുള്ളയ്‌ക്കെതിരെ വെടിനിർത്തലിനുള്ള സാധ്യത പരിശോധിക്കാമെന്നുമാണ് ബൈഡൻ പ്രതികരിച്ചത്.
ബെർലിനിൽ ജർമ്മൻ, ഫ്രഞ്ച്, ബ്രിട്ടീഷ് നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ആണ് ബൈഡൻ ഈ പ്രസ്താവന നടത്തിയത്. യഹ്യ സിൻവാറിന്റെ മരണത്തോടെ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷകൾ ചിലയിടങ്ങളിൽ ഉയർന്നിരുന്നുവെങ്കിലും, ഹമാസ് പുതിയ നേതാവിനെ ഉടൻ പ്രഖ്യാപിക്കുമെന്നും പോരാട്ടം തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഇസ്രയേൽ ജബാലിയ അഭയാർത്ഥി ക്യാമ്പിനുനേരെ കനത്ത ആക്രമണം നടത്തി. ജനസാന്ദ്രതയേറിയ ഈ പ്രദേശത്ത് ഇസ്രയേൽ സൈന്യം കഴിഞ്ഞ രണ്ടാഴ്ചയായി ആക്രമണങ്ങൾ ശക്തമാക്കുകയാണ്.