CrimeIndiaLatest NewsNewsPolitics

എഡിഎം നവീന്‍ ബാബു മരണകേസിൽ പിപി ദിവ്യ മൊഴി നൽകി; അഴിമതിക്കെതിരായ ചിന്തയോടെ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തുവെന്ന് വിശദീകരണം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം പിപി ദിവ്യയുടെ മൊഴി രേഖപ്പെടുത്തി. കലക്ടറുടെ നിർദേശപ്രകാരം യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തതാണെന്നും യോഗത്തിൽ തന്റെ പ്രസംഗം അഴിമതിക്കെതിരായുള്ള അഭിപ്രായ പ്രകടനമായിരുന്നുവെന്നും ദിവ്യ വിശദീകരിച്ചു. യാത്രയയപ്പ് യോഗത്തിൽ പങ്കെടുക്കാൻ കളക്ടർ തന്നെ വിളിച്ചതായി ദിവ്യ സ്ഥിരീകരിച്ചു.

എഡിഎമ്മിനെ വിഷമിപ്പിക്കാൻ അല്ല, മറിച്ച് ഉദ്യോഗസ്ഥ അഴിമതി തുറന്നുകാട്ടാനായിരുന്നു തന്റെ ശ്രമമെന്നും അവരോടു നല്ല ഉദ്ദേശ്യമുണ്ടായിരുന്നുവെന്നും ദിവ്യ അന്വേഷണ സംഘത്തോട് പറഞ്ഞു. മൂന്നു മണിക്കൂറോളം നീണ്ടു നിന്ന ചോദ്യംചെയ്യലിനിടെ എല്ലാ ചോദ്യങ്ങൾക്കും ദിവ്യ മറുപടി നൽകിയതായി അന്വേഷണസംഘം അറിയിച്ചു.

റിമാന്‍ഡിലുള്ള ദിവ്യയെ കസ്റ്റഡിയിൽ വാങ്ങണമോ എന്ന കാര്യത്തിൽ അന്വേഷണസംഘം ഇന്ന് തീരുമാനമെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button