ന്യു യോർക്ക്: മൂന്നു പതിറ്റാണ്ടിൽ പരം എം.ടി.എ. ഉദ്യോഗസ്ഥനായിരുന്ന ജോസഫ് സാമുവൽ (ബാബു-75) അന്തരിച്ചു. എൽമോണ്ടിൽ ആയിരുന്നു താമസം. മേലുകാവ് പുത്തൻപറമ്പിൽ പരേതരായ പി.എ. സാമുവലിന്റെയും ഏലിയാമ്മയുടെയും പുത്രനാണ്. പത്തുവർഷം ഇന്ത്യൻ നാവികസേനയിൽ സേവനമനുഷ്ഠിച്ചു. സീഫോർഡ് സിഎസ്ഐ ചർച്ചിൻ്റെ സജീവ പ്രവർത്തകനായിരുന്നു.
ഭാര്യ പരേതയായ ശോശാമ്മ ജോസഫ്.
മക്കൾ: ജിമ്മി ജോസഫ് , ജെറി ജോസഫ്
സഹോദരർ: പരേതരായ ലില്ലിക്കുട്ടി, എബ്രഹാം സാമുവൽ, പി.എസ് ജോർജ്, അന്നമ്മ, തോമസ്, ജോൺ
പൊതുദർശനം: ഒക്ടോബർ 30 ബുധനാഴ്ച 5:00 pm – 9:00 pm: CSI മലയാളം ചർച്ച് ഓഫ് ഗ്രേറ്റർ NY, 3833 ജറുസലേം അവന്യൂ, സീഫോർഡ്, ന്യൂയോർക്ക്
സംസ്കാര ശുശ്രുഷ: ഒക്ടോബർ 31, വ്യാഴാഴ്ച, 9:00 am: CSI മലയാളം ചർച്ച് ഓഫ് ഗ്രേറ്റർ NY
തുടർന്ന് സംസ്കാരം നാസാ നോൾസ് സെമിത്തേരി, 500 പോർട്ട് വാഷിംഗ്ടൺ Blvd. പോർട്ട് വാഷിംഗ്ടൺ, ന്യൂയോർക്ക്