Latest NewsLifeStyleNewsPolitics

എടത്വ ജംഗ്ഷനിൽ ബസ്  കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന്  കാലതാമസം;സംസ്ഥാന  മനുഷ്യാവകാശ  കമ്മീഷൻ കേസെടുത്തു.

എടത്വ :അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയുടെ നവീകരണ പ്രവർത്തനങ്ങളുടെ രണ്ട് ഘട്ടങ്ങൾ പൂർത്തിയായിട്ടും എടത്വ ജംഗ്ഷനിൽ ബസ്  കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് കാലതാമസം നേരിട്ട സംഭവത്തിൽ സംസ്ഥാന  മനുഷ്യാവകാശ  കമ്മീഷൻ കേസ്  രജിസ്റ്റർ ചെയ്തു.

എടത്വ വികസന സമിതി പ്രസിഡന്റ് ഐസക്ക് എഡ്വേർഡിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗം തീരുമാന പ്രകാരം  ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള നല്കിയ ഹർജിയിന്മേൽ ആണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ   നടപടി സ്വീകരിച്ചത്.ചമ്പക്കുളം ബ്ളോക്ക് ഡവലപ്പ്മെന്റ് ഓഫിസർ,പത്തനംതിട്ട കേരള  റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ,ആലപ്പുഴ പൊതു മരാമത്ത്  നിരത്ത് ഉപവിഭാഗം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ,അമ്പലപ്പുഴ പൊതുമരാമത്ത്  നിരത്ത് വിഭാഗം അസി. എഞ്ചിനീയർ എന്നിവരിൽ   നിന്ന് റിപ്പോർട്ട് തേടും.ആലപ്പുഴ ജില്ലാ കളക്ടർക്കും ഇത് സംബന്ധിച്ച് സമിതി  പരാതി നല്കിയിട്ടുണ്ട്.എടത്വ  സെന്റ് അലോഷ്യസ് കോളജ്,   ഹെസ്ക്കൂൾ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,സർക്കാർ ഓഫീസുകൾ, ലക്ഷകണക്കിന്  വിശ്വാസികള്‍ എത്തുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായ എടത്വ സെന്റ്  ജോർജ്ജ് ഫൊറോന പള്ളി ഉൾപ്പെടെ ഉള്ള  എടത്വായിലെ ഏക പ്രധാന  ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നാളിതു വരെ  നിർമ്മിച്ചിട്ടില്ല.

അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ മുൻ  ജനറൽ സെക്രട്ടറി അഡ്വ. പികെ സദാനന്ദന്റെ നേതൃത്വത്തിൽ ആലപ്പുഴ പൊതു മരാമത്ത്  നിരത്ത് ഉപവിഭാഗം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിവേദനം നല്കുകയും  കുത്തിയിരിപ്പ് പ്രതിഷേധ സമരങ്ങൾ നടത്തുകയും  മുൻ പ്രസിഡന്റ് ആന്റണി ഫ്രാന്‍സിസിന്റെ നേതൃത്വത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിവേദനം നല്കിയതുമാണ്..നവീകരണം നടന്നപ്പോൾ ഉണ്ടായിരുന്ന തണൽ മരവും വെട്ടിക്കളഞ്ഞു.വെയില ത്തും മഴയത്തും ജനം  കടത്തിണ്ണകളിലാണ്   കയറി നില്ക്കുന്നത്.

കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക കൊണ്ട് എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) ചമ്പക്കുളം ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫിസർക്ക് 2023 സെപ്റ്റ്ബർ 27ന് അനുമതി നല്കിയിട്ടും അത് ഇനിയും നിർമ്മിച്ചിട്ടില്ല. ചമ്പക്കുളം ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫിസർക്കാണ് നിർവഹണ ചുമതല.കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നല്കിയ വിവരവകാശരേഖയിലാണ് ഇത് വൃക്തമാക്കുന്നത്.

എന്നാൽ റോഡ് നവീകരണ സമയത്ത് മറ്റ്  പ്രധാന ജംഗ്ഷനിൽ എല്ലാം ബസ്  കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചെങ്കിലും എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചിട്ടില്ല.ഇനിയും മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കുമെന്നാണ്  അധികൃതരുടെ നിലപാട്.

അമ്പലപ്പുഴ  മുതൽ പൊടിയാടി വരെയുള്ള ഒന്നാം ഘട്ടം പ്രവൃത്തിക്ക്  മേൽനോട്ടം വഹിച്ചത് പൊതുമരാമത്ത് ഡിവിഷൻ ആലപ്പുഴയാണ്.2020 ജനുവരി  15ന് നിർമ്മാണം പൂർത്തിയാക്കുകയും പരിപാലന  കാലാവധി 2023 ജനുവരി 15ന് അവസാനിക്കുകയും ചെയ്തു.

രണ്ടാം ഘട്ടം പ്രവർത്തി  നിർവഹിച്ചത് ബാഗോറ കൺസ്ട്രഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. എസ്റ്റിമേറ്റ് പ്രകാരം ഉള്ള 8 കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി. രണ്ടാം ഘടത്തിലെ സൗന്ദര്യ വത്ക്കരണത്തിനായി 8,66,28000.00 രൂപയാണ് ഉൾപെടുത്തിയിരുന്നത്. പരിപാലന കാലാവധി   2025 ഡിസംബർ 1ന് അവസാനിക്കുമെന്ന് വിവരവകാശ രേഖ വ്യക്തമാക്കുന്നു.

എടത്വാ പാലത്തിന്റെ വശത്ത്  നടപ്പാത നിർമ്മിക്കുന്ന പ്രവർത്തി മൂന്നാം ഘട്ടത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.  ആയതിന്റെ ചുമതല കെആർഎഫ്ബി ആലപ്പുഴയ്ക്കാണ്. പാലത്തിന്റെ വശത്തുള്ള  ഇരുമ്പ് കുഴലുകളും കേബിളുകളും മാറ്റി സ്ഥാപിക്കുവാൻ ബിഎസ്എൻഎല്ലിന് 2022  മാർച്ച് 2നും 2022  സെപ്റ്റംബർ 16നും കെആർഎഫ്ബി എക്സിക്യുട്ടീവ് എഞ്ചിനീയർ  കത്ത് നല്കിയിട്ടും കേബിൾ പൈപ്പുകൾ അതേ നിലയിൽ പാലത്തിൽ ഉണ്ട്.

Show More

Related Articles

Back to top button