CommunityEducationLifeStyleNews

ഡാളസ് സെന്റ്‌ പോൾസ് മാർത്തോമാ ചർച്ചിൽ ലോക സൺ‌ഡേ സ്കൂൾ ദിനം ആഘോഷിച്ചു.

മെസ്‌ക്വിറ്റ്(ഡാളസ്) ലോക സൺ‌ഡേ സ്കൂൾ ദിനം ഡാളസ് സെന്റ്‌ പോൾസ് മാർത്തോമാ ചർച്ചിൽ വിവിധ പരിപാടികളോടെ  ആഘോഷിച്ചു. നവംബര് 3 ഞായറാഴ്ച  രാവിലെ പത്തുമണിക്ക് ദേവാലയ പരിസരത്തു സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികൾ അണിനിരന്ന  റാലിക്കു ലീന പണിക്കർ ,തോമസ് ഈശോ , ജോതം സൈമൺ എന്നിവർ നേതൃത്വം നൽകി.
തുടർന്ന് ദേവാലയത്തിനകത്തു പ്രവേശിച്ചശേഷം വിശ്വാസികൾക്ക്  അഭിമുഖമായി  ഒത്തുകൂടിയ വിദ്യാർത്ഥികൾ ക്വയർ മാസ്റ്റർ ശ്രീമതി സുബി കൊച്ചമ്മയുടെ നേത്ര്വത്വത്തിൽ  ‘നന്മയിൻ ദീപം തെളിയുകയായി” എന്ന ഉദ്ഘാടന ഗാനം ഗാനമാലപിച്ചു.

ലോക സൺഡേ സ്കൂൾ ദിനം പ്രത്യേക ആരാധനക്കു വികാരി റവ ഷൈജു സി ജോയിക്കൊപ്പം  ശ്രീമതി ജാനറ്റ് ഫിലിപ്പ്, ശ്രീ രോഹൻ ചേലഗിരി, & മിസ് ലിയ തരിയൻ എന്നിവർ നേത്ര്വത്വം നൽകി.തുടർന്ന് നടന്ന വിശുദ്ധകുർബാനകു  റവ ഷൈജു സി ജോയി മുഖ്യ കാർമീകത്വം വഹിച്ചു. മിസ്റ്റർ അബിയൻ അലക്സ്, മിസ്റ്റർ ജേഡൻ ജേക്കബ് എന്നിവർ സഹ കാര്മീകരായിരുന്നു. ഏബൽ ചാക്കോ, മിസ്. ക്രിസ്റ്റീൻ അലക്സ് എന്നിവർ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. മിസ്. ട്വിങ്കിൾ ടോബി സന്ദേശം നൽകി.എലീജ റിനു തോമസ് പ്രാർത്ഥിച്ചു

തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ  ശ്രീമതി ലീ മാത്യു ഉദ്ഘാടന പ്രസംഗം നിർവഹിച്ചു.സൺഡേ സ്കൂളിലെ അധ്യാപകർക്ക് തുടർച്ചയായ മൂന്ന് വര്ഷത്തിനുള്ള  സേവനത്തിനു റവ. ഷൈജു സി. ജോയ്, ശ്രീമതി ബിനി ടോബി, ശ്രീമതി രേഷ്മ ജെഹോഷ് എന്നിവർ ചേർന്നു അവാർഡുകൾ നൽകി ആദരിച്ചു. ഭദ്രാസനാടിസ്ഥാനത്തിൽ ലഭിച്ച  മെറിറ്റ് അവാർഡുകളുടെ വിതരണവും നിർവഹിച്ചു.റവ.ഷൈജു സി.ജോയ് അച്ചന്റെ പ്രാർത്ഥനയോടെ ആഘോഷങ്ങൾ സമാപിച്ചു.

-പി പി ചെറിയാൻ  

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button