AmericaAssociationsNews

ഫൊക്കാന എന്നും ഒന്നേയുള്ളു അത് എന്നും ഫൊക്കാന മാത്രമാണ് : പ്രസിഡന്റ് സജിമോൻ ആന്റണി , ട്രസ്റ്റീബോർഡ്  ചെയർമാൻ   ജോജി തോമസ്

ഫൊക്കാനക്ക്  എതിരെ വ്യാജ ആരോപണങ്ങളുമായി വിരലിൽ എണ്ണാവുന്ന കുറെ ആളുകൾ   ഇറങ്ങിയിട്ടുണ്ട് എന്ന് ചില  വാർത്തകളിൽ നിന്നും അറിയുന്നു. അവർക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് അറിയിക്കാൻ വേണ്ടിയാണ് ഫൊക്കാനയുടെ ഈ കുറിപ്പ് .

ഫൊക്കാന ഒരു നോർത്ത് അമേരിക്കൻ മലയാളികൾക്ക് വേണ്ടിയുള്ള സംഘടനയാണ് . ഫൊക്കാനക്ക് ഇന്റർനാഷനൽ പ്രവർത്തനങ്ങൾക്ക് ഒരു ശാഖയുണ്ട് , പക്ഷേ അതൊരു വ്യത്യസ്ത സംഘടനയല്ല. ഫൊക്കാനയുടെ തന്നെ ഒരു പാർട്ടാണ്. അത് വളരെ കാലമായി പ്രവർത്തിക്കുന്നുമുണ്ട് . ശ്രീ പോൾ കറുകപ്പള്ളിൽ ആണ് ഇപ്പോഴത്തെ അതിന്റെ ഇന്റർനാഷണൽ കോർഡിനേറ്റർ .അതിനെ പുതിയ ഒരു സംഘടന എന്ന് തിരുത്തി സംഘടനാ തിരിമറി നടത്തുന്ന ചിലരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും എന്ന കാര്യത്തിൽ സംശയമില്ല .

കഴിഞ്ഞ   നാൽപത്തിയൊന്ന് വർഷമായി വെള്ളവും വളവും നൽകി അമേരിക്കൻ-കാനഡ  പ്രവാസി മലയാളികൾ  നെഞ്ചിലേറ്റിയ സംഘടനയാണ് ഫൊക്കാന. ആ  സംഘടനയുടെ നെഞ്ചിലൂടെ നടക്കാൻ ചരുക്കം ചില ആളുകൾ ശ്രമിക്കുന്നു. ഈ  സംഘടനയെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയവരുടെ ചതിയിൽ വീണ ചുരുക്കം ചില ആളുകൾ ആണ് ഇതിന് പിന്നിൽ. നാലു വർഷങ്ങൾക്കു മുൻപും ഇതുപോലെ ആളുകളെ മോഹിപ്പിച്ചു റിയൽ ഫൊക്കാന എന്ന് പറഞ്ഞു നാടകം നടത്തി അവരുടെ കൈയിൽ നിന്നും വളരെ അധികം പണം ചെലവാക്കി. അവസാനം അവരെല്ലാം ഇട്ടിട്ടു ഓടിയ സമയത്താണ്  ഫൊക്കാന ഇലക്ഷനിൽ തോറ്റു തുന്നം പാടിയ വേറെ കുറെ ഭാഗ്യ അന്വേഷകരെ കണ്ടെത്തിയത്. എങ്ങനെ എങ്കിലും ഫൊക്കാന പ്രസിഡന്റ് ആവണം എന്ന് കുറുക്കു വഴി കണ്ടിരുന്നവർക്ക് ഇത്  ഒരു മഹാ അവസരമായി കണക്കാക്കി ആടിനെ പട്ടിയാക്കാൻ ശ്രമിക്കുകയാണ്.

1983-ൽ  ആണ് ഫൊക്കാന എന്ന സംഘടന ഉണ്ടായത്.  പക്ഷേ അതിന്റെ രെജിസ്ട്രേഷൻ നടക്കുന്നത്  1985 ൽ ആണ്. ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ  നോർത്ത് അമേരിക്ക (ഫൊക്കാന) എന്ന പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നത്. അന്ന് ഇത്  രെജിസ്റ്റർ ചെയ്തത് തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ആയ രാജൻ മാരേട്ട് ,ജോസ് ജോസഫ്, ന്യൂ യോർക്കിൽ നിന്നുമുള്ള തോമസ് തോമസ്  എന്നിവരാണ്. ഫൊക്കാനാ തുടങ്ങിയ നേതാക്കളിൽ എല്ലാവരും ഫോകാനയോടു ഒപ്പമാണ് ,  തോമസ് തോമസ് ഇപ്പോഴും ഫൊക്കാനയുടെ ട്രസ്റ്റീ ബോർഡ് മെംബേറും ആണ്. എന്നാൽ ആദ്യത്തെ അഡ്‌ഹോക് കമ്മിറ്റി ഡോ . അനിരുദ്ധൻ (പ്രസിഡന്റ് ) മധു നായർ (സെക്രട്ടറി ) ഡോ മാത്യു (ട്രഷർ എന്നിവർ ആയിരുന്നു.  

ചില സാങ്കേതിക കരണങ്ങളാൽ FOKANA INC 2008  മെരിലാൻഡിൽ രജിസ്റ്റർ ചെയ്യുകയും അതിൻമേൽ  501 C യും ടാക്‌സ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു.  ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ  നോർത്ത് അമേരിക്ക എപ്പോഴും ഫൊക്കാന എന്ന പേരിൽ ആണ് അറിയപ്പെട്ടിരുന്നത് . അതുകൊണ്ട് തന്നെ ഈ രണ്ട് പേരുകളും ഫൊക്കാന എപ്പോഴും ഉപയോഗിക്കുമായിരുന്നു.  ന്യൂ യോർക്ക് സ്റ്റേറ്റിന്റെ റൂൾ അനുസരിച്ചു ഒരു സംഘടന ആക്റ്റീവ് അല്ലതെ കിടന്നാലും അതിന്റെ രെജിസ്ട്രേഷൻ നിലനിൽക്കും. പക്ഷേ  ഈ രജിസ്റ്റർ ചെയ്ത മൂന്നുപേർ തന്നെ ആയിരുന്നു എക്കാലവും അതിന്റെ അവകാശികൾ. ആരും അത് തിരുത്തിയിട്ടുമില്ല.  2021  ൽ  ട്രസ്റ്റീ ബോർഡ് ചെയർമാൻ  ആയിരുന്ന ഫിലിപ്പോസ് ഫിലിപ്പ് അന്ന് ഇതിന്റെ കോണ്ടാക്ട് പേഴ്‌സൺ ആയി അദ്ദേഹത്തിന്റെ  പേരുകൂടി   ചേർക്കുകയും ചെയ്തു.

കോവിഡ് സമയത്തു ഫൊക്കാനയിൽ ചെറിയ അഭിപ്രായ വ്യതാസം ഉണ്ടായ സമയത്തു വ്യവസ്ഥപിതമായി
 തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ നിലനിൽക്കെ ന്യൂ യോർക്കിൽ ഉള്ള  ഒരു വ്യക്തി  ഫൊക്കാനയുടെ ഭാരവാഹികൾ എന്ന് പറഞ്ഞു സ്റ്റേറ്റ്മെന്റ്റ് കൊടുത്തു ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ആ വ്യക്തി  പേരിലേക്ക് മാറ്റി. അതുപോലെ സംഘടയുടെ ലോഗോ ഈ വ്യക്തി സ്വന്തം പേരിലേക്ക് മാറ്റി.  
പല കേസുകളും നടത്തി അതിൽ എല്ലാം പരാജയപ്പെട്ട ആ  വ്യക്തി ഫോക്കാനയുമായി സന്ധി സംഭാഷണങ്ങളിൽ ഏർപ്പെടുകയും കൂടെ നിന്ന ഏഴ് പേർക്കും  നാഷണൽ കമ്മിറ്റിയിലും  ട്രസ്റ്റീ ബോർഡിലും സ്ഥാനങ്ങൾ നേടി സംതൃപ്തി അടയുകയും ഫൊക്കാന കൺവെൻഷനിൽ ഉടനീളം പങ്കളി ആയി   നടക്കുകയും ചെയ്തു. ഈ  എഗ്രിമെന്റ് പ്രകാരം ഈ വ്യക്തിയുടെ കൂടെയുള്ള മുന്ന് പേപ്പർ സംഘടനകളെ കുടി ഫൊക്കാനയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇവരുടെ വോട്ടുകൊണ്ടു ജയിക്കം എന്ന ദിവാസ്വപ്നം കണ്ട ഒരു സ്ഥാനാർഥി ഏക ഫൊക്കാനയുടെ ആവശ്യം  അമേരിക്കയിൽ ഉടനീളം പ്രസംഗിച്ചു നടന്നു. “ഏക ഫൊക്കാന ഞങ്ങളുടെ മുദ്രവാക്യം ആണെന്നും ” ഫൊക്കാനയിലെ ഐക്യമാണ് ഞങ്ങളുടെ ലക്‌ഷ്യം എന്നും അവർ പാടി നടന്നു .

ഫൊക്കാനയിൽ വളരെ വാശിയേറിയ തെരഞ്ഞെടുപ്പ് നടന്നു, രണ്ടും , മുന്നും മണിക്കുറുകൾ ലൈനിൽ നിന്നാണ് പലരും വോട്ട് ചെയ്തത്. ഫൊക്കാനയുടെ ചരിത്രത്തിലെ തന്നെ വാശിയേറിയതും ഏറ്റവും വലിയ ഇലെക്ഷൻ ആണ് നടന്നത്. തെരെഞ്ഞെടുപ്പിൽ അവർ ദയനീയമായി പരാജയപ്പെട്ടു. അത് വരെ ഐക്യം പറഞ്ഞവർ അത് വിഴുങ്ങാൻ തുടങ്ങി. ഞാൻ ജയിച്ചില്ലെങ്കിൽ ഫൊക്കാന നടത്താൻ സമ്മതിക്കത്തില്ല എന്ന് വരെ പലരും വീമ്പു ഇളക്കി.

പക്ഷേ ഈ ഐക്യ ശ്രമം ജനത്തിന് മുന്നിൽ പൊടിയിടാൻ വേണ്ടി മാത്രമായിരുന്നു എന്ന് പിന്നീട് ആണ് ജനം മനസിലാക്കിയത് . ഫൊക്കാനയിൽ തോറ്റതോടെ  ഏക ഫൊക്കാന എന്ന ആശയം കൈവിടുകയും ഫൊക്കാന എന്ന സംഘടനയെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോട് പ്രവർത്തനവും തുടങ്ങി. ഇന്ന് വരെ ഫൊക്കാനയിൽ ഒരു സ്ഥാനത്തേക്ക്  പോലും വോട്ടിൽ കൂടെ വിജയിച്ചിട്ടില്ലാത്ത ഇവർ അപ്പോയിന്റഡ് പൊസിഷനിലൂടെ മാത്രം ഫൊക്കാനയുടെ സ്ഥാനമാനങ്ങൾ അലങ്കരിക്കുകയും അതിന്റെ  പൂർണ്ണ പ്രയോജനം അനുഭവിച്ചതിന്   ശേഷം , ഇനിയും മറ്റെന്തു എന്നാലോചിച്ചു നിൽക്കുന്ന സമയത്തു  പല ആശയങ്ങളും ഉദിച്ചു  . ജയിച്ച പ്രസിഡന്റ് മാറി നിന്നിട്ടു എന്നെ പ്രസിഡന്റ് ആക്കുകയാണേൽ ഞാൻ പ്രശ്‌നം ഉണ്ടാക്കില്ല എന്ന് വരെ ദൂതൻമാർ വന്നു പറയുകയുണ്ടായി . അങ്ങനെ അതിനു തയാർ ആകാത്തതിലൂടെ വീണ്ടും ഫൊക്കാനയിൽ പ്രശ്‍നങ്ങൾ തുടങ്ങുവാൻ  തിരുമാനിക്കുകയായി .

 എന്നാൽ ഫൊക്കാനയിൽ ആദ്യമായി, ജയിച്ച ടീം പരാജയപെട്ടവരെ കൂടി ഉൾപ്പെടുത്തി മാതൃക കാട്ടി നല്ല പ്രവർത്തനവുമായി മുന്നോട്ട് പോവുകയാണ്.

അങ്ങനെയിരിക്കുബോൾ ആണ് ഫൊക്കാനയുടെ ഭാഗ്യാന്വേഷികൾ തേടിയ വള്ളി കാലിൽ ചുറ്റിയതു പോലെ ഈ വ്യക്തിയുടെ  കരങ്ങളിൽ എത്തുകയും പിന്നട് അവരെ പ്രോലോഭിപ്പിച്ചു  മറ്റൊരു  ഫൊക്കാന എന്ന് പഠിപ്പിച്ചു., കേസ് വന്നാൽ ഏറ്റവും ചെറിയ ശിക്ഷയിലൂടെ രക്ഷപെടാം എന്ന വിശ്വാസത്തിൽ ഈ കഴിഞ്ഞ മാസം ന്യൂ യോർക്ക് സ്റ്റേറ്റിന്റെ വെബ്സൈറ്റിൽ, ഞാനാണ് ഫൊക്കാനയുടെ ഭാരവാഹി എന്ന് പറഞ്ഞുകൊണ്ട് സംഘടനയുടെ പേരിന്റെ കൂടെ ഫൊക്കാന ഇന്റർനാഷണൽ എന്നാക്കി മാറ്റി വീണ്ടും തിരിമറി നടത്തിയിരിക്കുകയാണ്. നാലു വർഷം കൂടെനിന്നവർ മിക്കവരും  ഇപ്പോൾ  ഫൊക്കാന എന്ന മാതൃ സംഘടനയിലേക്ക് വരുകയും ഈ വ്യക്തി ഒറ്റപ്പെടുകയും ചെയ്ത സമയത്താണ് ,  പുതിയ ഇരകളെ  ലഭിക്കുന്നത്. കേസും വഴുക്കമായി കുറെ പൈസ അവരിൽനിന്നും പോകുബോൾ മാത്രമേ എന്താണ് സംഭവിക്കുന്നത്  എന്ന് അവർക്ക് മനസ്സിൽ ആവുകയുള്ളൂ . പണ്ട് കൂടെ നിന്നവർ ജീവനും കൊണ്ട് ഓടി രക്ഷപെടുകയായിരുന്നു. ഈപ്പോൾ വിരലിൽ എണ്ണാവുന്ന ഫൊക്കാന എന്ത് എന്നുപോലും അറിയാത്ത   രണ്ടോ , മൂന്നോ പേരെ കുടെകുട്ടിയാണ് ഈ തട്ടിക്കൂട്ട് പരിപാടി.

പുത്തൻ അച്ചി പേരെടെ പുറം തൂക്കും എന്ന് പറഞ്ഞത് പോലെ പുതിയതായി ഈ വ്യക്തിയുടെ   കൂടെ കൂടിയവർ ഇപ്പോൾ വളരെ പ്രതീക്ഷയിൽ ആണ്.  ഫൊക്കാനയെ തകർക്കുക, വെക്തി വിരോധം തീർക്കുക  എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം .   ഇവരിൽ പലരും ഫൊക്കാനയിൽ പ്രവർത്തിക്കുബോൾ കുഞ്ഞു വിരൽ ആനക്കാത്തവർ ആണ് ഇന്ന്  പ്രവർത്തിക്കാൻ വെമ്പൽ കൊണ്ട് നിൽക്കുന്നത്. പല വട്ടം സംഘടനാ തെരെഞ്ഞെടുപ്പിൽ തോറ്റു തോറ്റു  സംഘടനക്ക് തന്നെ നാണക്കേടായ ഇവർ ഇനി ഒരിക്കലും ജയിക്കുകയില്ല എന്ന ഉത്തമ വിശ്വത്തിൽ ആണ് ഇപ്പോൾ ഈ  വിഘടന  പ്രവർത്തനം നടത്തുന്നത് .

ഇവരെല്ലാം ഈ പറയുന്ന ഫൊക്കാനയിൽ തന്നയാണ് പണ്ടും മത്സരിച്ചിട്ടുള്ളതും , അതിന് ശേഷം പ്രവർത്തിച്ചതും. പല  തവണ ഫൊക്കാനയിൽ പലരൂപത്തിലും , ഭാവത്തിലും   നമ്മൾ ഇവരെ കണ്ടിട്ടുമുണ്ട്. കഴിഞ്ഞ ഇലെക്ഷനിലും  ഇതേ സംഘടനയിൽ  വന്ന്‌ നോമിനേഷൻ കൊടുക്കുകയും മത്സരിക്കുകയും , ഞാനാണ് ഈ  സംഘടന  എന്ന് പറഞ്ഞു നടന്നവർ ആണ്  ഇന്ന്   മാറ്റി പറയുന്നത്.

ഫൊക്കാനയിൽ 72 അംഗ സംഘടനകൾ ഉണ്ട് , ഇതിൽ ഒരു സംഘടനന പോലും ഈ  വിഘടന വാദികളെ പിന്തുണക്കുന്നില്ല ,അംഗ സംഘടനകളുമായി  ഫൊക്കാന നിരന്തരം ബന്ധപ്പെടുന്നുണ്ട് , ഫൊക്കാനയുടെ നാഷണൽ കമ്മിറ്റിയിലും ട്രസ്റ്റീ ബോർഡിലും 100 ശതമാനം പിന്തുണ നൽകിയാണ് അവരെല്ലാം മുന്നോട്ട് പോകുന്നതും . ഫൊക്കാനയെ തകർക്കാൻ ഇവർക്ക് ഒരിക്കലും കഴിയില്ല  പിന്നെ കുറെ മീഡിയ കവറേജ് നേടുക എന്നതും ഫൊക്കാനയെ നാണംകെടുത്തുക  എന്നത് മാത്രമാണ്  ഈ  ഭാഗ്യാന്വേക്ഷികളുടെ  ലക്ഷ്യം.

ഫൊക്കാന എന്ന സംഘടനയെ നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയ ഇവരുടെ പ്രവർത്തനങ്ങൾ അമേരിക്കൻ പ്രവാസി മലയാളികൾ ചെറുത്തു തൊൽപ്പിക്കും എന്ന് വിശ്വാസം ഉണ്ട്. രണ്ടോ മൂന്നോ പേരുടെ പ്രവർത്തികളാൽ സംഘടനക്കു കോട്ടം തട്ടുന്നതിന് നിന്ന് കൊടുക്കാൻ അമേരിക്കൻ മലയാളികളെയും  ഫൊക്കാനെയും  കിട്ടില്ല  എന്നത് സത്യമാണ്. ഇന്ന് ഫൊക്കാനയുടെ പ്രവർത്തനം വളരെ നല്ലരീതിയിൽ മുന്നോട്ട് പോകുബോഴാണ്  ചില അധികാര മോഹികളുടെ സംഘടനവിരുദ്ധ പ്രവർത്തനം . ഫൊക്കാനയെ നശിപ്പിക്കാൻ ശ്രമിക്കുന്ന ഈ വിഘടനവാദികളെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തൻ പ്രവാസി മലയാളികൾ ശ്രദ്ധിക്കുമല്ലോ.  “ഫൊക്കാന” എന്ന പേര് ട്രേഡ് മാർക്കുള്ളതാണ്. അത് ഉപയോഗിക്കാൻ മറ്റാർക്കും അവകാശമില്ല ” അത് കൊണ്ട് ഫൊക്കാന ഒന്ന് മാത്രമേ ഉള്ളു ”  അത് അമേരിക്കൻ പ്രവാസി മലയാളികൾ നെഞ്ചിലേറ്റിയ സംഘടയാണ് . 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button