Latest NewsLifeStyleNewsPolitics

ഇ പി ജയരാജനെ പാർട്ടി വിശ്വസിക്കുന്നു, ആത്മകഥാ വിവാദം ഗൂഢാലോചനയെന്ന് എം വി ഗോവിന്ദൻ.

കണ്ണൂര്‍: ആത്മകഥ സംബന്ധിച്ച് ഉയർന്നുവരുന്ന വിവാദങ്ങള്‍ക്കിടയില്‍ ഇ പി ജയരാജനെ സിപിഎം പൂര്‍ണമായും വിശ്വസിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു. ഇപിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ആത്മകഥാ ഭാഗങ്ങള്‍ പാര്‍ട്ടിക്കെതിരായ ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു.

തന്നെ സംബന്ധിച്ച പ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഇ പി ജയരാജൻ വ്യക്തമാക്കിയ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് വേറെ നിയമ നടപടി സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന് എം വി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.

അതിനിടെ, താൻ പുസ്തകത്തെക്കുറിച്ച് ഇതുവരെ ആരോടും ഒന്നും കൈമാറിയിട്ടില്ലെന്നും, പ്രസിദ്ധീകരണത്തിന്റെ അനുമതി ആരെയും നല്‍കിയിട്ടില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ സംബന്ധിച്ച് മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന കഥകളെ അടിസ്ഥാനരഹിതമായവയെന്നും താൻ ഇതുവരെ പുസ്തകം എഴുതി തീര്‍ക്കാത്തതിനാലാണ് പ്രസിദ്ധീകരണം നടക്കാത്തതെന്നും ഇപി വിശദീകരിച്ചു.

“ഇന്നത്തെ തെരഞ്ഞെടുപ്പിനെ കുറിച്ച് ഒരു ആത്മകഥയില്‍ എങ്ങനെ എഴുതും?” എന്ന ചോദ്യവും ഉന്നയിച്ച് തനിക്കെതിരായ ഈ പ്രചരണം ബോധപൂര്‍വമെന്ന് ഇ പി ജയരാജൻ കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Back to top button