Latest NewsLifeStyleNews

വനിതാ സംരംഭകർക്ക് ഊർജ്ജം പകർന്ന് നടുമുറ്റവും കെ ഇ സിയും

നടുമുറ്റം ഖത്തർ കേരള എൻ്റർപ്രണേഴ്സ് ക്ലബുമായി (കെ ഇ സി)  സഹകരിച്ച് സംരംഭകർക്കായി വർക്ഷോപ്പ് സംഘടിപ്പിച്ചു. EmpowHer എന്ന പേരിലാണ് സംരംഭകത്വം ആഗ്രഹിക്കുന്ന  വനിതകൾക്കായി വർക്ഷോപ് സംഘടിപ്പിച്ചത്. സാതർ റസ്റ്റോറന്റിൽ വെച്ച് നടന്ന പരിപാടിയിൽ ഡോ. ഷീല ഫിലിപ്പോസ്, മുഹമ്മദ് നൈസാം, അൽതാഫ് സൈഫുദ്ദീൻ എന്നിവർ പാനലിസ്റ്റുകളായിരുന്നു. വനിതാ സംരംഭകരായ ഹഫീല,ഫാത്വിമ സുഹറ എന്നിവർ സദസ്സുമായി സംരംഭകത്വ അനുഭവങ്ങൾ പങ്കുവെച്ചു. ചെറുതും വലുതുമായ സംരംഭങ്ങൾ  ആരംഭിക്കാനാവശ്യമായ മാർഗ നിർദ്ദേശങ്ങൾ, സാധ്യതകൾ, ഗവൺമെൻ്റ് നടപടികൾ തുടങ്ങിയവ പാനലിസ്റ്റുകൾ വിശദീകരിച്ചു. പുതിയ സംരംഭകത്വവുമായി ബന്ധപ്പെട്ടുള്ള സദസ്സിൻ്റെ സംശയങ്ങൾക്ക് മറുപടികൾ നൽകി.
   നടുമുറ്റം പ്രസിഡൻ്റ് സന നസീം,ജനറൽ സെക്രട്ടറി ഫാത്വിമ തസ്നീം, വൈസ് പ്രസിഡൻ്റ്
 റുബീന മുഹമ്മദ് കുഞ്ഞി, കെ ഇ സി പ്രസിഡൻ്റ് മജീദലി, വൈസ് പ്രസിഡൻ്റ് റസാഖ്, നടുമുറ്റം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഹ്സന കരിയാടൻ, ഹുമൈറ വാഹദ്, മുബശ്ശിറ ഇസ്ഹാഖ്, രജിഷ പ്രദീപ്,ജമീല മമ്മു, സജ്ന സാക്കി,നുഫൈസ കെ ഇ സി എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Show More

Related Articles

Back to top button