KeralaNews

ശബരി ഗ്രൂപ്പിന്റെ വേദിക് വില്ലേജ് റിസോര്‍ട്ടിന് ബെസ്റ്റ് ബൂടിക് റിട്രീറ്റ് അവാര്‍ഡ്

കൊച്ചി: ഹോസ്പിറ്റാലിറ്റി ഇന്ത്യാ ഗ്രൂപ്പ് സംഘടിപ്പിച്ച 19-ാമത് ആഗോള ടൂറിസം, ട്രാവല്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി അവാര്‍ഡ്‌സില്‍ ശബരി ഗ്രൂപ്പിന്റെ കൊടുങ്ങല്ലൂരിലുള്ള വേദിക് വില്ലേജ് റിസോര്‍ട്ട് കേരളത്തിലെ ഏറ്റവും മികച്ച ബൂടിക് റിട്രീറ്റിനുള്ള അവാര്‍ഡ് നേടി. ന്യൂഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബിജെപി മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജാജുവില്‍ നിന്ന് സിഇഒ ഡയറക്ടറുമായ സന്തോഷ് നായര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍ ലണ്ടനിലെ സൗത്ത്വാര്‍ക്ക് ബറോ മുന്‍ മേയറും നിലവിലെ കൗണ്‍സിലറുമായ സുനില്‍ ചോപ്ര, മുന്‍ കേന്ദ്ര ടൂറിസം, സാംസ്‌കാരിക വകുപ്പുമന്ത്രി കെ ജെ അല്‍ഫോണ്‍സ്, ബോളിവുഡ് സിനിമാനിര്‍മാതാക്കളായ അനില്‍ ശര്‍മ, വിനോദ് ബച്ചന്‍, ഡെല്‍ഹി ബിജെപി പ്രസിഡന്റ് വിരേന്ദ്ര സച്‌ദേവ തുടങ്ങിയവര്‍ പങ്കെടുത്തു.

ശബരിഗ്രൂപ്പിന്റെ ഭാഗമായ വേദിക് വില്ലേജിന്റെ പുതിയ പ്രൊജക്റ്റുകള്‍ ആലപ്പുഴ, വില്ലിംഗ്ടണ്‍ ഐലന്‍ഡ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ഉടന്‍ തുറക്കുമെന്നും സന്തോഷ് നായര്‍ പറഞ്ഞു.

ഐടിസി ഹോട്ടല്‍സ്, റാഡിസണ്‍ ബ്ലൂ, നേപ്പാള്‍ ടൂറിസം ബോര്‍ഡ്, സോഫിറ്റെല്‍ മുംബൈ, മാരിയറ്റ് ആരവല്ലി, ജെ ഡബ്ല്യു മാരിയറ്റ് മുംബൈ, ഹയാത്ത് റീന്‍സി പൂണെ തുടങ്ങിയവയാണ് ഈ വര്‍ഷത്തെ മറ്റു പ്രമുഖ ജേതാക്കളില്‍ ചിലര്‍.

Show More

Related Articles

Back to top button