Latest NewsNewsPolitics

പാലക്കാട് ഉപതിരഞ്ഞെടുപ്പ്: 1.94 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതുന്നു

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഇന്ന് ആരംഭിച്ചു. മൊക്ക് പോളിംഗ് രാവിലെ എല്ലാ ബൂത്തുകളിലും പൂര്‍ത്തിയായി. 184 ബൂത്തുകളിലുമായി വോട്ടെടുപ്പ് തുടക്കമിട്ടുവെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്.

മണ്ഡലത്തില്‍ ആകെ 1,94,706 വോട്ടര്‍മാരാണ്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 85 വയസ്സിനു മുകളിലുള്ള 2,306 വോട്ടര്‍മാരും 18-19 വയസ്സുകാരായ 2,445 പേരും പട്ടികയിലുണ്ട്. ഭിന്നശേഷിയുള്ളവരുടെ എണ്ണം 780 ആണ്. ഇതുകൂടാതെ നാല് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും 229 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്.

10 സ്ഥാനാര്‍ഥികളാണ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്.

നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന വിശ്വാസമാണ് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രകടിപ്പിച്ചത്. “മതേതര മനസ്സാണ് വോട്ടര്‍മാരുടേതും,” അദ്ദേഹം പറഞ്ഞു. “ജനങ്ങളെ വെല്ലുവിളിക്കുന്നവരെ തിരിച്ചറിയുമെന്ന് ഉറപ്പാണ്,” എന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സരിനും അഭിപ്രായപ്പെട്ടു.

കഴിഞ്ഞ തവണ മെട്രോമാന്‍ ഇ. ശ്രീധരനിലൂടെ മുന്നേറ്റം നടത്തിയ ബിജെപി, ഇത്തവണ കൃഷ്ണകുമാറിനെ മുന്നില്‍ നിര്‍ത്തി മണ്ഡലം പിടിക്കാനാണ് കണക്കുകൂട്ടല്‍.

Show More

Related Articles

Back to top button