KeralaLatest NewsLifeStyleNews

ബാങ്കിംഗ് നിയന്ത്രണങ്ങള്‍ ഫിന്‍ടെക്കുകള്‍ക്ക് എതിരല്ല

ധനം ബിഎഫ്എസ്‌ഐ സമിറ്റ് ആര്‍ബിഐ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ജെ കെ ഡാഷ് ഉദ്ഘാടനം ചെയ്യുന്നു. ധനം ചീഫ് എഡിറ്ററും ചെയര്‍മാനുമായ കുര്യന്‍ ഏബ്രഹാം, ആര്‍ബിഐ മുന്‍ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ഗണേഷ് കുമാര്‍, എന്‍എസ്ഇ ഇന്‍വെസ്റ്റര്‍ റിലേഷന്‍ഷിപ്പ് മേധാവി രോഹിത് മന്ദോത്ര, കെ വെങ്കിടാചലം അയ്യര്‍ ആന്‍ഡ് കോ ചാര്‍ട്ടേര്‍ഡ് എക്കൗണ്ട്‌സ് സീനിയര്‍ പാര്‍ട്ണര്‍ എ. ഗോപാലകൃഷ്ണന്‍, ഇസാഫ് ചെയര്‍മാന്‍ പി ആര്‍ രവി മോഹന്‍, സ്‌റ്റേറ്റ് ബാങ്കേഴ്‌സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഏബ്രഹാം തര്യന്‍, വര്‍മ ആന്‍ഡ് വര്‍മ സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ്, ധനം എക്‌സിക്യൂട്ടിവ് എഡിറ്റര്‍ മരിയ ഏബ്രഹാം എന്നിവര്‍ സമീപം

കൊച്ചി: ബാങ്കുകളും ഫിന്‍ടെക്കുകളും പരസ്പരം മത്സരിക്കേണ്ടവയല്ല, മറിച്ച് ഒരുമിച്ച് മുന്നോട്ട് പോകേണ്ടവയാണെന്ന് റിസര്‍വ് ബാങ്ക് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ജെ കെ ഡാഷ്. കൊച്ചിയില്‍ ധനം ബിസിനസ് മീഡിയ സംഘടിപ്പിച്ച ബിഎഫ്എസ്‌ഐ സമിറ്റില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ”ബാങ്കിംഗ് റെഗുലേഷനുകള്‍ ഒരിക്കലും ഫിന്‍ടെക്കുകള്‍ക്ക് എതിരല്ല. ബാങ്കുകളും ഫിന്‍ടെക്കുകളും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ സാമ്പത്തിക വിപണിയെ വിപുലീകരിക്കാനും ഈ രംഗത്തെ വിശ്വാസ്യത വര്‍ധിപ്പിക്കാനും എല്ലാവര്‍ക്കും ഗുണമുണ്ടാക്കാനും സാധിക്കും,” അദ്ദേഹം ചൂണ്ടിക്കാട്ടി.

സമിറ്റിലും വൈകീട്ട് നടന്ന അവാര്‍ഡ് ദാന ചടങ്ങിലുമായി ബാങ്കിംഗ്, നിക്ഷേപ രംഗത്തെ 15 ലെറെ പ്രമുഖര്‍ പ്രഭാഷണം നടത്തി.

Show More

Related Articles

Back to top button