
കൊച്ചി ∙ മദ്യലഹരിയിൽ അമിത വേഗത്തിൽ കാർ ഓടിച്ചതിനിടെ നടൻ ഗണപതിയെ കളമശ്ശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ജാമ്യത്തിൽ വിട്ടുവെന്നാണ് പൊലീസ് അധികൃതർ അറിയിച്ചത്.
ശനിയാഴ്ച രാത്രി എട്ട് മണിയോടെ കളമശ്ശേരി ഗണപതി ക്ഷേത്രത്തിന് സമീപത്താണ് പൊലീസ് നടനെ തടഞ്ഞ് ചോദ്യം ചെയ്തത്. ആലുവ ഭാഗത്ത് നിന്ന് അമിത വേഗത്തിൽ ഒരു കാർ വരുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.
കാറിൽ ഗണപതിയോടൊപ്പം മൂന്ന് പേരും ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇവർ തിരുവനന്തപുരം സ്വദേശികളാണെന്നും കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.