AmericaNews

ശാമുവേല്‍ ഫിലിപ്പ് ഒറ്റത്തെങ്ങില്‍ ഡിട്രോയിറ്റില്‍ അന്തരിച്ചു

മിഷിഗണ്‍: ആനപ്രമ്പാല്‍  ഒറ്റത്തെങ്ങില്‍ കുടുംബാംഗമായ ശാമുവേല്‍ ഫിലിപ്പ് (ജോയിച്ചന്‍-87) ഡിട്രോയിറ്റില്‍ അന്തരിച്ചു. ഒറ്റത്തെങ്ങില്‍ പരേതരായ ഒ പി ഫിലിപ്പിന്റേയും (പീലി സാര്‍) ശോശാമ്മ ഫിലിപ്പിന്റേയും മകനായ ശാമുവേല്‍ ഫിലിപ്പ് ഇന്ത്യന്‍ റെയില്‍വേ, റെക്കോര്‍ഡ് സര്‍വീസ് കോര്‍പ്പറേഷന്‍  എന്നിവടങ്ങളില്‍ സേവനം അനുഷ്ടിച്ചു വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. 

പൊതുദര്‍ശനം നവംബര്‍ 29  വെള്ളിയാഴ്ച്ച വൈകിട്ട് 4:30  മണി മുതല്‍ ഡിട്രോയിറ്റ് മാര്‍ത്തോമ്മാ പള്ളിയില്‍. ശവസംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ 30 ശനിയാഴ്ച്ച രാവിലെ 8:30  മണി മുതല്‍ ഡിട്രോയിറ്റ് മാര്‍ത്തോമ്മാ പള്ളിയില്‍ വെച്ചും തുടര്‍ന്ന് ഗ്ലെന്‍ ഈഡന്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയിലും നടക്കും.

ഭാര്യ:  തടിയൂര്‍ പൂഴിക്കാലയില്‍  കുടുംബാംഗമായ സൂസമ്മ ഫിലിപ്പ്  (ശാന്തമ്മ).

മക്കള്‍: സൂസന്‍ കോശി, സജു ഫിലിപ്പ്, ജോണ്‍സണ്‍ ഫിലിപ്പ്, ആലീസ് ജോണ്‍  

മരുമക്കള്‍: ജോണ്‍സണ്‍ കോശി, ജെസ്സി ഫിലിപ്പ്, റീന ഫിലിപ്പ്, അലന്‍ ജോണ്‍  

കൊച്ചുമക്കള്‍: നെവിന്‍ കോശി, ഇവാഞ്ചലിന്‍ ജോണ്‍, നിതിന്‍ ഫിലിപ്പ്, നോയല്‍ കോശി, അശ്വിന്‍ ഫിലിപ്പ്, ഈതന്‍ ജോണ്‍, രൂബന്‍ ഫിലിപ്പ്, സോഫി കോശി, ലൂക്കസ് കോശി

സഹോദരങ്ങള്‍: വര്‍ഗ്ഗീസ് ഫിലിപ്പ്, പരേതരായ ഒ പി ഫിലിപ്‌സ്, സാറാമ്മ ജോര്‍ജ്, ജോസഫ് ഫിലിപ്പ്.

ലൈവ് സ്ട്രീമിങ് – 

https://www.youtube.com/@DetroitMarthomaChurch/streams

Show More

Related Articles

Back to top button