റോക്ക്‌ലാന്റിൽ സെയിന്റ്സ് സിംഫണി ടാലെന്റ്റ് ഷോ അരങ്ങേറി

ന്യൂയോർക്: റോക്‌ലാൻഡ് കൗണ്ടിയിലുള്ള സെയിന്റ്സ് സിംഫണി പിയാനോ & മ്യൂസിക് സ്കൂളിന്റെ നേതൃത്വത്തിൽ താങ്ക്സ് ഗിവിങ് ടാലെന്റ്റ് ഷോ അതിപ്രൗഢമായി നടത്തപ്പെട്ടു. 2013-ൽ സ്ഥാപിതമായ സ്കൂളിന്റെ വാർഷികാഘോഷങ്ങൾ പിന്നീടുള്ള എല്ലാ വർഷവും നവംബര് മാസത്തിൽ താങ്ക്സ് ഗിവിങ്ങിനോടനുബന്ധിച്, ടാലെന്റ്റ് ഷോ ആയി നടത്തി വരുന്നു. വിദ്യാർത്ഥികളുടെ പഠനത്തോടനുബന്ധിച്ചുള്ള പ്രസ്തുത കലാപരിപാടികളിലൂടെ, അവരുടെ നൈസർഗികമായ കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനും, അവരുടെ കഴിവുകൾ വര്ധിപ്പിക്കുന്നതിനുമുള്ള ഒരു വേദിയായിട്ട് താങ്ക്സ് ഗിവിങ് ടാലെന്റ്റ് ഷോ അവസരമൊരുക്കുന്നു.

സെയിന്റ്സ് സിംഫണി വിദ്യാർഥികൾ ഇവാന ഉമ്മൻ, മറിയ ജോർജ് , അലൈന വർഗീസ്, ശ്രെയ ബാബു , എന്നിവരുടെ അമേരിക്കൻ- ഇന്ത്യൻ ദേശീയ ഗാനങ്ങളോടെ ആരംഭിച്ച ടാലെന്റ്റ് ഷോയിൽ പിയാനോ റീസൈറ്റൽ, ഗാനാലാപനങ്ങൾ, നൃത്തങ്ങൾ, തുടങ്ങിയ കലാവാസനകൾ, ഇടതടവില്ലാതെ വേദിയിൽ അരങ്ങേറിയത് ഹൃദ്യവും കണ്ണിനു ആനന്ദകരവും ആയിരുന്നു.


മുഖ്യാതിഥികളെയും വിദ്യാർത്ഥികളെയും മാതാപിതാക്കളെയും മറ്റ് അഭ്യൂദയകാംഷികളെയും സ്കൂൾ ഡയറക്ടർ ജേക്കബ് ജോർജ് സ്വാഗതം ചെയ്തു.

മുഖ്യാതിഥി റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ.ആനി പോൾ, തന്റെ ഉദ്‌ഘാടന പ്രസംഗത്തിൽ വിദ്യാർഥികളിലുള്ള കാലാവസാനയെ പ്രോത്സാഹിപ്പിക്കേണ്ടുന്നതിന്റെ ആവശ്യകതയെയും, അതിനായി മാതാപിതാക്കൾ എടുക്കേണ്ടുന്ന പരിശ്രമത്തിന്റെ പ്രാധാന്യവും, എടുത്തുപറയുകയുണ്ടായി. കുഞ്ഞുങ്ങളിൽ നല്ല ശീലങ്ങൾ പരിശീലിക്കപ്പെടുകയും ഒപ്പം അവരുടെ ബുദ്ധിവികാസത്തിന് ഉതകുന്ന പഠനരീതിയുമാണ് ഇതിലൂടെ സാധ്യമാക്കുന്നത് എന്നും ഊന്നിപ്പറഞ്ഞു.


റവ. ജോൺ ഡേവിഡ്സൺ ജോൺസൺ, റവ. ഫാ. ജോബ്‌സൺ കോട്ടപ്പുറത്ത്, റവ. അജിത് വര്ഗീസ്, റവ. ഫാ. മാത്യു തോമസ്, പോൾ കറുകപ്പിള്ളിൽ, ഫിലിപ്പോസ് ഫിലിപ്, ജോർജ് ജോസഫ് (ഇ മലയാളീ), ജിജി ടോം, ഫിലിപ് ചെറിയാൻ , റോയി ചെങ്ങന്നൂർ, സജി പോത്തൻ, ഷൈമി ജേക്കബ്, നോഹ ജോർജ് (ഗ്ലോബൽ കൊളിഷൻ), അജി കളീക്കൽ, കിരൺ ചന്ദ്രഹാസ തുടങ്ങിയ വിവിധ പ്രതിഭകളെയും, സംഘടനകളെയും, പ്രതിനിധീകരിച്ചു പങ്കെടുക്കുകയുണ്ടായി.

സെയിന്റ്സ് സിംഫണി സ്കൂൾ ആരംഭിക്കുന്നതിനു താനൊരു പ്രചോദനമായിത്തീർന്നതിൽ ചാരിതാർഥ്യമുണ്ടെന്നു ജോക്‌സ് അക്കാദമി ഓഫ് പബ്ലിക് സ്പീകിംഗ് ഡയറക്ടർ കൂടിയായ ഫാ. ജോബ്‌സൺ തന്റെ ആശംസ പ്രസംഗത്തിൽ സൂചിപ്പിക്കുകയുണ്ടായി.





ഡോ. ആനി സാമുവേൽ, സെയിന്റ്സ് സിംഫണി സ്കൂളിനെ, റോക്‌ലാൻഡ് കൗണ്ടിയുടെ നെടുംതൂണായി വിശേഷിപ്പിക്കുകയും, പിയാനോ മ്യൂസിക് എന്നിവയിലൂടെ, ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് പ്രസ്തുത സ്കൂളിലെ വിദ്യാർത്ഥിനി എന്ന നിലയിൽ തനിക്ക് നേരിട്ടനുഭവിച്ചറിയാൻ, അവസരം ലഭിക്കുന്നതായും തന്റെ ആശംസാപ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചു.

മൂന്നു മണിക്കൂർ നേരം തുടർച്ചയായ കലാവാസനകൾക്കു ശേഷം സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും സെര്ടിഫിക്കറ്റുകൾ നൽകി ആദാരിക്കുകയുണ്ടായി. കൗണ്ടിയുടെ സെര്ടിഫിക്കറ്റുകൾ തയ്യാറാക്കി ലഭിക്കുന്നതിൽ ഡോ. ആനി പോളിന്റെ നിസ്വാർത്ഥമായ സഹകരണം ലഭിച്ചു എന്നത് പ്രശസ്തവാഹവുമാണ്. ന്യൂയോർക് പബ്ലിക് സ്കൂളിന്റെ “നിസ്‌മാ” പിയാനോ ഇവാലുവേഷനിൽ ഉയർന്ന മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് ട്രോഫികൾ നൽകുകയുണ്ടായി, ദിവ്യ ജേക്കബ് എം സി ആയിരുന്നു
ലിസാ ജോർജിന്റെ നന്ദി പ്രകാശനത്തിനും ഡിന്നറിനും ശേഷം ഈ വർഷത്തെ താങ്ക്സ്ഗിവിങ് ടാലെന്റ്റ് ഷോയ്ക്ക് തിരശീല വീണു


















