AmericaAssociationsLatest NewsNewsPolitics

ചരിത്രം കുറിച്ച് ഫൊക്കാന ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയൻ; ഉൽഘാടനവും കലാമേളയും വർണാഭമായി

ന്യു യോർക്ക്: വലിയ പങ്കാളിത്തവും ശ്രദ്ധേയമായ പ്രസംഗങ്ങളും  മികച്ച കലാ പരിപാടികളും  കൊണ്ട്  ഫൊക്കാന ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ്   റീജിയന്റെ (റീജിയൻ 3)  പ്രവർത്തന ഉൽഘാടനവും കലാമേളയും വേറിട്ടതായി. സൗഹൃദകൂട്ടായ്മയുടെ ഏറ്റവും മികച്ച വേദി ഒരുക്കാൻ ആർ.വി.പി. ആന്റോ വർക്കിക്കും സഹപ്രവർത്തകർക്കും കഴിഞ്ഞു. ഇത്തരമൊരു സംഗമം വളരെ വർഷങ്ങൾക്കിടയിൽ ആദ്യമാണെന്ന്  ഏവരും അഭിപ്രായപ്പെട്ടു. ഒരു മിനി കൺവെൻഷന്റെ പ്രേതീതി ഉളവാകുന്നതായിരുന്നു റീജിയണൽ ഉൽഘാടന പരിപാടികൾ.

യോർക്ക് ടൌൺ ഹൈറ്റ്സിൽ സെന്റ് ഗ്രീഗോറിയോസ് ചർച്ചിന്റെ മനോഹരമായ ഓഡിറ്റോറിയത്തിലായിരുന്നു ആദ്യന്തം ഹൃദ്യമായ പരിപാടി. ചെണ്ടമേളത്തോടെ അതിഥികളെ വരവേറ്റു. സാജൻ മാത്യു ആമുഖ പ്രസംഗം നടത്തുകയും എംസി ഷൈനി ഷാജനെ പരിചയപ്പെടുത്തുകയും ചെയ്തു.
അമേരിക്കൻ ദേശീയഗാനം  അലീന മാത്യുവും ഇന്ത്യൻ ദേശീയഗാനം അഖിൽ വിജയകുമാറും  ആലപിച്ചു. ഫാ. നൈനാൻ ടി ഈശോ അനുഗ്രഹ പ്രഭാഷണം നടത്തി.

സൗഹൃദ സംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്ത ആർ.വി.പി ആന്റോ വർക്കി തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞു. റീജിയണൽ തലത്തിലെ ഭാരവാഹികളെ മത്സരമില്ലാതെ തെരെഞ്ഞെടുക്കണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടു വച്ചു. റീജിയണൽ തലത്തിലാവുമ്പോൾ എല്ലാവരും സുഹൃത്തുക്കളും   എന്നും കാണുന്നവരുമായിരിക്കും. അപ്പോൾ  മത്സരം ഒരു   കല്ലുകടിയായി കിടക്കും. ദേശീയ തലത്തിൽ എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കുന്നവരാണെങ്കിലും വിവിധ സ്റ്റേറ്റുകളിൽ നിന്നും കാനഡയിൽ നിന്നുമുള്ളവരാണ്. എന്നും കാണുന്നവരൊന്നുമല്ല. കലാപരിപാടികൾ അവതരിപ്പിക്കുന്ന ആറ്  ഡാൻസ് സ്‌കൂളുകൾക്കും  ഗായകർക്കും അദ്ദേഹം നന്ദി പറഞ്ഞു.   ഓഡിറ്റോറിയം  നൽകിയ സെന്റ് ഗ്രിഗോറിയസ് ചർച്ചിനും വികാരി ഫാ. നൈനാൻ ടി  ഈശോക്കും  നന്ദി പറഞ്ഞു.

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, റോക്ക് ലാൻഡ് ലെജിസ്ളേറ്റർ ഡോ. ആനി പോൾ, റീജണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി,ട്രഷർ ജോയി ചാക്കപ്പൻ, വിമെൻസ് ഫോറം ചെയർ രേവതി പിള്ളൈ , അഡിഷണൽ അസ്സോസിയേറ്റ് ട്രഷർ അപ്പുകുട്ടൻ പിള്ളൈ , മറ്റു ഭാരവാഹികൾ തുടങ്ങിയവർ  നിലവിളക്ക് കൊളുത്തി പ്രവർത്തന ഉദ്ഘാടനം നിവഹിച്ചു.

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുടെ പ്രസംഗം സംഘടനയുടെ   പ്രവർത്തന രൂപരേഖ വരച്ചു കാട്ടുന്നതായിരുന്നു  

ഇലക്ഷൻ സമയത്ത്  താനാണ് പറഞ്ഞ ഡ്രീം ഇന്ന്  ഫൊക്കാന കുടുംബത്തിന്റെ ഡ്രീം ആണെന്ന്  സജിമോൻ പറഞ്ഞു. നല്ലൊരു ഇലക്ഷന്‍ കഴിഞ്ഞു. ആന്റോ പറഞ്ഞപോലെ ഇലക്ഷനാകുമ്പോള്‍ ചിലര്‍ ജയിക്കും ചിലര്‍ തോല്‍ക്കും. അതൊന്നും വലിയ കാര്യമല്ല. അതൊക്കെ അവിടെ തീര്‍ന്നു. അതിനു ശേഷം  ഒറ്റ കുടുംബം എന്ന ആശയത്തില്‍ അടിയുറച്ചു  എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി   ഫൊക്കാന  ജൈത്രയാത്ര തുടരുന്നു.  ഇരുപതാമത്തെ ടീമിനെ ലീഡ് ചെയ്യാന്‍ എനിക്ക് ഭാഗ്യമുണ്ടായി. അതിനുമുമ്പ് ഇതിലൂടെ കടന്നുപോയ പത്തൊമ്പത് ടീം ലീഡേഴ്‌സിനെ ഓര്‍ക്കുന്നു. അവരെ  നമിക്കുന്നു.  

സ്റ്റാറ്റസ് ഓഫ് യൂണിയന്‍ ഓഫ് ഫൊക്കാന ഈസ്  ഗ്രേറ്റ്. ഡ്രീമിനോടൊപ്പം പറഞ്ഞ രണ്ടാമത്തെ വാക്കാണ്  കുടുംബം . അതോടൊപ്പം കൾച്ചർ അഥവാ സംസ്‌കാരം . നമ്മള്‍   ഇവിടെ വന്നത് ജോലി ചെയ്ത്  കുടുംബത്തെ സംരക്ഷിക്കാനും സമൂഹത്തിനു നന്മ ചെയ്യാനുമാണ്.  ഈ നാടിന് കോണ്‍ട്രിബ്യൂട്ട് ചെയ്യാനും വന്ന നാടിന് കോണ്‍ട്രിബ്യൂട്ട് ചെയ്യാനുമാണ്.

നമ്മുടെ സംസ്കാരം  നിലനിര്‍ത്താനാണ്   ഫൊക്കാനയെ പോലെയുള്ള കേന്ദ്രസംഘടനകള്‍.  അതോടൊപ്പമുള്ള വാക്കാണ്  സര്‍വ്വീസ് അഥവാ സേവനം.  നമ്മള്‍ ഓരോരുത്തരെയും ബന്ധിപ്പിക്കുന്ന വാക്ക്.  സംസ്കാരവും സേവനവും എവിടെ ഉണ്ടോ അവിടെ മറ്റുള്ളവരോടുള്ള ആദരവ്  ഉണ്ട്.  അതില്ലാതെ പോകുമ്പോഴാണ് ചിലപ്പോള്‍ ചില ആളുകള്‍ ചില കോപ്രായങ്ങള്‍ കാട്ടി ഏതെങ്കിലും മീഡിയയിലൊക്കെ എഴുതി ഞെളിഞ്ഞിരിക്കുന്നത്. അതിനെയൊക്കെ   പ്രോത്സാഹിപ്പിക്കരുത്. ഫൊക്കാനയിൽ 75 സംഘടനകള്‍ ഉണ്ട് . എട്ടോ പത്തോ പുതിയ സംഘടനകളുടെ അപേക്ഷ വരുന്നുണ്ട്.  

കഴിഞ്ഞ 41 വര്‍ഷമായി ജനഹൃദയങ്ങളില്‍   ഫൊക്കാനക്ക്  ഒരു സ്ഥാനം  ഉണ്ട്.  നമുക്ക് ശേഷവും അത് ഉണ്ടാവും. ഡ്രീം  ടീം   22 പദ്ധതികളുമായി വന്നു. അതിന്റെ എണ്ണം കൂടുന്നു. അത് പോലെ 200 ഓളം വനിതാ ലീഡേഴ്‌സിന്റെ ഒരു ടീമാണ് ഉണ്ടാക്കിയിരിക്കുന്നത്.  ഒരു കാലത്ത് യുവാക്കൾ വരാതിരുന്ന സ്ഥാനത്ത്   ഇന്ന് 74 യൂത്ത് ലീഡേഴ്‌സിന്റെ ടീമാണുള്ളത്

ഫൊക്കാന മെഡിക്കല്‍ കാര്‍ഡ്  രാജഗിരിക്കു പുറമെ  പാല മെഡിസിറ്റി, ബീലീവേഴ്‌സ് ഹോസ്പിറ്റല്‍ തിരുവല്ല. എന്നിവയുമായി  ധാരണയായി. രണ്ട് ഹോസ്പിറ്റൽ കൂടി ശ്രമിക്കുന്നു മാര്‍ത്താണ്ഡം  ഹോസ്പിറ്റല്‍ തിരുവനന്തപുരം,  കോഴിക്കോടുള്ള ബേബി മെമ്മോറിയല്‍.  അത് ഈ ഒരു മാസം കൊണ്ട് പൂര്‍ത്തിയാക്കി  താങ്ക്‌സ് ഗിവിംഗ് സമ്മാനം അല്ലെങ്കില്‍ ന്യൂഇയര്‍ സമ്മാനമായി   തുടങ്ങണമെന്നാണ് ആഗ്രഹം.  

ഫൊക്കാന മെംബേഴ്‌സിനായി ക്ലബ് കാര്‍ഡ് ഉണ്ടാക്കുന്നുണ്ട്. ജോര്‍ജ് മലയിലിന്റെ നേതൃത്വത്തിൽ   പത്തോളം ഐറ്റി ലീഡേര്‍സ് അറ്റ്‌ലാന്റയില്‍ അതിനായി പ്രവർത്തിക്കുന്നു.   അത് വഴി  മെമ്പേഴ്‌സിന് കുറച്ചു ആനുകൂല്യങ്ങള്‍ കിട്ടും.  യു.എസിലും കേരളത്തിലും

മൂന്നാമത്തേത് ഫൊക്കാന ഹെല്‍ത്ത് ക്ലീനിക്കാണ്. അതിനു  പ്രശ്നങ്ങളുണ്ട്.   വിസിറ്റിംഗ് വിസയില്‍ വരുന്നവർക്കും    ഇൻഷുറൻസ് ഇല്ലാത്തവർക്കും   ഒക്കെ  വേണ്ടിയാണത്. എ.കെ.എം.ജിയുമായി  സംസാരിച്ചപ്പോൾ ഇവിടെയൊക്കെ വന്നാല്‍ വഴക്കാണ് എന്നായിരുന്നു മറുപടി.    അവരില്ലെങ്കിലും നമുക്ക് ചെയ്യാം. ഇവിടെയിരിക്കുന്നവരില്‍ തന്നെ നഴ്‌സ് പ്രാക്ടീഷ്ണര്‍, മെഡിക്കല്‍പ്രാക്ടീഷ്ണര്‍, ഡയഗ്നോസിസ് സെന്റര്‍ നടത്തുന്ന ഒത്തിരി പേരുണ്ടെന്ന് എനിക്കറിയാം. ആ ടീം ഉണ്ടായികൊണ്ടിരിക്കുകയാണ്. ഇനിയും ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ കുറച്ചു സമയം ഫൊക്കാനയ്ക്കുവേണ്ടി മാറ്റിവച്ചാല്‍ വളരെ നല്ലതായിരിക്കും.

എവിടെയൊക്കെ സംഘടനകള്‍ക്ക് ഓഫീസുണ്ടോ അവിടെയൊക്കോ ആഴ്ചയിലോ മാസത്തിലോ ഒരു ക്ലിനിക്ക് ചെയ്യാം എന്ന  ആശയത്താല്‍ ആണ് മുന്നോട്ടു പോകുന്നത് .  

ഇന്ന് കംപ്യുട്ടറിലും  മറ്റും നോക്കിയിരുന്നു ഒരുപാട് പേര്  ഇന്ട്രോവേർട്ട്   ആയി. പലർക്കും  കമ്മ്യൂണിക്കേഷന്‍ കഴിവ്  ഇല്ല.  അതിനൊരു പരിഹാരമെന്ന നിലയിൽ ടോസ്റ് മാസ്ടെഴ്സുമായി  സഹകരിച്ച്   ക്ളാസുകൾ ആരംഭിക്കും.    

ഇപ്പോൾ നമ്മുക്ക് ലീഗല്‍ ടീമുണ്ട്.  ഇനി ഫൊക്കാനയ്ക്ക് എതിരെ ഒരു കേസ് വന്നാലും   ആര്‍ക്കെങ്കിലും എതിരെ കേസ് കൊടുക്കേണ്ടി വന്നാലും നമ്മള്‍ പുറകോട്ട് പോകില്ല. ന്യായ്ത്തിന്റെ കൂടെയാണെങ്കില്‍ അതിന് നമ്മുടെ പിന്തുണ ഉണ്ടായിരിക്കും. അതിനുള്ള ലീഗല്‍ ടീം ഫൊക്കാനയ്ക്കുണ്ട്. കാരണം ചില കാര്യങ്ങള്‍ സമയത്ത് ചെയ്യാത്തതുകൊണ്ട് നമ്മള്‍ കുരിശിലേറ്റപ്പെട്ടിട്ടുണ്ട്. അത് ഇനി ഈ ടീമിനോ ഇനി വരാന്‍ പോകുന്ന ടീമിനോ ഉണ്ടാകാന്‍  അനുവദിക്കില്ല.

ഫൊക്കാന ഒന്നേ ഉള്ളൂ. അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ പുറത്തു നിർത്തണം-സജിമോൻ വ്യക്തമാക്കി.

ഡോ. ആനി പോളിന്റെ സന്ദേശത്തിൽ നേട്ടങ്ങളിലേക്കുള്ള പ്രയാണത്തിന് ഫൊക്കാനക്കുള്ള കരുത്ത് എടുത്തു കാട്ടി. ഈ സംഘടനയിലൂടെയാണ് താനും രാഷ്ട്രീയ രംഗത്ത് വന്നത്. കൂടുതൽ പേര് അതിനായി മുന്നിട്ടിറങ്ങണം.  സജിമോൻ ആന്റണിയും ടീമും 22 ഇന  പരിപാടിയുടെ എണ്ണം കൂട്ടുന്നു എന്നത് ചാരിതാർഥ്യ  ജനകമാണ്.  

പ്രശ്നങ്ങൾ നേരിടുന്നവർക്ക് ബന്ധപ്പെടാനായി ഒരു  ഔട്ടറീച്ച് പേഴ്‌സണെ നിയോഗിക്കുന്നത് നല്ലതായിരിക്കുമെന്നും  അവർ അഭിപ്രായപ്പെട്ടു. ആരെ ബന്ധപ്പെടണം എന്ന്  ഇപ്പോൾ  വ്യക്തമല്ല. കമ്യുണിക്കേഷൻ മെച്ചപ്പെടുത്താനുള്ള സഹായം ഏറെ പ്രശംസ അർഹിക്കുന്നതാണ് അവർ പറഞ്ഞു.

ആശംസ  അർപ്പിച്ച മുൻ പ്രസിഡന്റ്റും ഫൊക്കാന ഇന്റർനാഷണൽ ചെയറുമായ പോൾ  കറുകപ്പള്ളി പോയ കാലങ്ങളും ഭാവിയുടെ പ്രതീക്ഷകളും പങ്കുവച്ചു. താൻ രണ്ടു തവണ പ്രസിഡന്ടായപ്പോൾ നേരിട്ട പ്രശ്നങ്ങൾ  പലർക്കും അറിയില്ല. മത്സരമാണ് ഫൊക്കാനയെ ശക്തിപ്പെടുത്തുന്നത്. കഴിഞ്ഞ തവണ മത്സരത്തിന് 68 പേര് വന്നു.  എന്നും  മത്സരം ഉണ്ടാവും.

ആശംസ പ്രസംഗത്തിൽ ഫിലിപ്പോസ് ഫിലിപ്പ് (ദേശീയ നിയമകാര്യ അധ്യക്ഷൻ) റീജിയണൽ സമ്മേളനം ഇത്ര വിപുലമായി നടത്തുന്നത് അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി. അതിനു ഭാരവാഹികളെ അഭിനന്ദിക്കുന്നു.

ഫൊക്കാന ഒന്നേയുള്ളു. ഫൊക്കാനയുടെ ട്രേഡ് മാർക്കും ഫൊക്കാനയുടേതാണ്. അത് മറ്റാർക്കും എടുക്കാനാവില്ല. ചില സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് ലോഗോ ഇപ്പോൾ സ്റ്റേജിലെ ബോർഡിൽ കാണാത്തത്.

അമേരിക്കൻ മലയാളികൾക്ക് വേണ്ടി ഫൊക്കാന എക്കാലത്തും  മുൻ നിരയിൽ  ഉണ്ടാവും. വയനാട്  ഉരുൾപൊട്ടൽ സമയത്തും കുവൈത്തിലെ തീപിടിത്തത്തിലും ഫൊക്കാന സഹായവുമായി എത്തിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. 35 വർഷത്തെ സംഘടനാ പ്രവർത്തന പാരമ്പര്യവുമായാണ് തൻ ഫൊക്കാന പ്രസിഡന്റ് സ്ഥാനത്ത്‌ മത്സരിക്കാൻ തീരുമാനിച്ചതെന്നും ഫിലിപ്പോസ് ഫിലിപ് ചൂണ്ടിക്കാട്ടി.

ജോയ് ചാക്കപ്പൻ (ഫൊക്കാന ട്രഷറർ), അപ്പുക്കുട്ടൻ പിള്ള (അഡ്. അസോ. സെക്രട്ടറി), രേവതി പിള്ള (വിമൻസ് ഫോറം ചെയർ),   ജോയ് ഇട്ടൻ, (ഫൊക്കാന കേരള കൺവൻഷൻ ചെയർ),  ഫൊക്കാനയുടെ പ്രഥമ ട്രഷറർ  തോമസ് തോമസ്, മുൻ ജനറൽ സെക്രട്ടറി ടെറൻസൺ തോമസ്, മത്തായി ചാക്കോ,ജോമോൻ വർഗീസ്,  സജി പോത്തൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .   അലക്സ് എബ്രഹാം , സുനിൽ സാക്ക് , മേരി ഫിലിപ്പ് , മേരി കുട്ടി മൈക്കൾ , കോശി കുരുവിള ,ദേവസി പാലാട്ടി,ഷെവലിയാർ  ജോർജ് ഇട്ടൻ പടിയത്ത്, വിമെൻസ് ഫോറം സെക്രട്ടറി സുധി ബാബു , വിമെൻസ് ഫോറം വൈസ് ചെയർ സരൂപാ അനിൽ, ശോശാമ്മ ആൻഡ്രൂസ് , ഉഷ ചാക്കോ , ഉഷ ജോർജ്, കെ . കെ .ജോൺസൺ , വർഗീസ് ഉലഹന്നാൻ , ഫ്രാൻസിസ് കരക്കാട്ട് , ഷീല ജോസഫ്, നിരീഷ്  ഉമ്മൻ   തുടങ്ങി നിരവധി ഫൊക്കാന നേതാക്കൾ പങ്കെടുത്തു.

റീജണൽ ഭാരവാഹികൾ ആയ ഷൈമി ജേക്കബ്  ,ലിജോ  ജോൺ ,സുനിൽ എണ്ണശേരിൽ,  എബ്രഹാം കൈപ്പള്ളിൽ , ഇട്ടൂപ് ദേവസ്യ , ജെയിംസ് ഇളംപുരയിടത്തിൽ , ജിജി ടോം ,  മാത്യു ജോസഫ് ,  ജോർജ് കുഴിയാഞ്ഞാൽ ,  റോയി ആന്റണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.അഭിലാഷ് പുളിക്കത്തൊടി (റീജിയണൽ സെക്രട്ടറി) നന്ദി പറഞ്ഞു.

ജാനിയ പീറ്റർ,  ബിൽജിൻ വർഗീസ്, കാനഡയിൽ നിന്ന് എത്തിയ പ്രമുഖ  ഗായകൻ   അഖിൽ വിജയകുമാർ , ശബരി നാഥ്‌ എന്നിവർ ഗാനങ്ങൾ ആലപിച്ചു  

മയൂര സ്കൂൾ ഓഫ് ആർട്സ്;  രാധിക ബഹലിൻ്റെ വിദ്യാർത്ഥികൾ;  നാട്യമുദ്ര സ്കൂൾ ഓഫ് ഡാൻസ്;  സാത്വിക ഡാൻസ് അക്കാദമി;  GLIMMR ഇവൻ്റുസ് ആൻഡ് എന്റര്ടെയിൻമെന്റ്,   NJ ടീം  എന്നിവർ  നൃത്തങ്ങൾ അവതരിപ്പിച്ചു
അശ്വതി കൃഷ്ണകുമാറിന്റെ മോഹിനിയാട്ടവും മികച്ചതായി.

ഡിന്നറും ഡാൻസുമായി ചടങ്ങുകൾ പര്യവസാനിച്ചു.

Show More

Related Articles

Back to top button