AmericaAssociationsKeralaLatest NewsLifeStyleNewsWellness

വേള്‍ഡ് മലയാളി കൗണ്‍സില്‍ താക്കോൽ ദാനം ഡിസംബര്‍ 1ന്

തിരുവനന്തപുരം: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന താങ്ക്സ് ഗിവിങ് ആഘോഷവും ഗ്ലോബൽ ബിസിനസ് ഫോറം പേട്രൺ ഡോ. ബാബു സ്റ്റീഫൻ നിർമ്മിച്ച് നൽകുന്ന രണ്ടാമത്തെയും മൂന്നാമത്തെയും വീടിന്റെ താക്കോൽ ദാനവും ഡിസംബര്‍ 1-ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം കേശവദാസപുരത്ത് നടത്തപ്പെടുന്നു.

പ്രമുഖ ബിസിനസ് നേതാവ് ഡോ. ബാബു സ്റ്റീഫൻ നയിക്കുന്ന പരിപാടിക്ക് ശ്രീ. കടകംപള്ളി സുരേന്ദ്രൻ (എം.എൽ.എ) മുഖ്യാതിഥിയാകും.

വിവിധ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ ചെയർമാൻ ജോണി കുരുവിള, പ്രസിഡന്റ് തോമസ് മൊട്ടക്കല്‍, സെക്രട്ടറി ജനറൽ ദിനേഷ് നായർ, ട്രഷറർ ഷാജി എം മാത്യു എന്നിവരും പങ്കാളികളാകും.

ജെയിംസ് കൂടാൽ (ചെയർമാൻ, ബിസിനസ് ഫോറം) ചടങ്ങിന്റെ പ്രത്യേക സാന്നിധ്യമായി ഉണ്ടാകും.

ചടങ്ങിൽ പങ്കാളികളാകാൻ എല്ലാ മലയാളികളെയും ക്ഷണിക്കുന്നുവെന്ന് സംഘാടകർ അറിയിച്ചു.

Show More

Related Articles

Back to top button