AmericaLatest NewsNewsOther Countries

ട്രംപ് പരിചയസമ്പന്നനും ബുദ്ധിമാനുമായ രാഷ്ട്രീയക്കാരന്‍: ട്രംപിന്റെ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് പുടിന്‍.

നിയമിത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരിചയസമ്പന്നനും ബുദ്ധിമാനുമായ രാഷ്ട്രീയക്കാരനാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രശംസിച്ചു. എന്നാല്‍, വധശ്രമങ്ങളെത്തുടര്‍ന്ന് ട്രംപ് സുരക്ഷിതനല്ലെന്ന ആശങ്കയും പുടിന്‍ പ്രകടിപ്പിച്ചു.

“ട്രംപ് സുരക്ഷിതനാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. യുഎസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വഴിത്തിരിവുകള്‍ ഞെട്ടിച്ചവയായിരുന്നു. അദ്ദേഹം ജാഗ്രത പുലര്‍ത്തുകയും ഈ ഘട്ടങ്ങളെ അതിജീവിക്കാനും മനസ്സിലാക്കാനും കഴിവുള്ളവനാണെന്നും പ്രതീക്ഷിക്കുന്നു,”– പുടിന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപിന്റെ കുടുംബത്തെയും കുട്ടികളെയും വിമര്‍ശിക്കുന്ന രാഷ്ട്രീയ എതിരാളികളുടെ സമീപനം റഷ്യയില്‍ പോലും കാണാനാകാത്തതാണെന്ന് പുടിന്‍ ചൂണ്ടിക്കാട്ടി. “കൊള്ളക്കാര്‍ പോലും ഇത്തരം രീതികള്‍ അവലംബിക്കില്ല,”– പുടിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജൂലൈയില്‍ പെന്‍സില്‍വാനിയയിലും സെപ്റ്റംബറിലും ട്രംപിന് നേരെയുണ്ടായ വധശ്രമങ്ങളെ ചൂണ്ടിക്കാട്ടിയാണ് പുടിന്‍ ട്രംപ് സുരക്ഷിതനല്ലെന്ന് അഭിപ്രായപ്പെട്ടത്. കസാക്കിസ്ഥാനിലെ ഒരു ഉച്ചകോടിക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Show More

Related Articles

Back to top button