KeralaNewsPolitics

പൂർവ കോണ്‍ഗ്രസ് നേതാവ് പി സരിൻ സിപിഎമ്മില്‍ ചേര്‍ന്നു; എ കെ ജി സെന്ററില്‍ ഔദ്യോഗിക സ്വീകരണം

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് വിട്ട പി സരിനെ ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇന്ന് രാവിലെ തിരുവനന്തപുരത്തെ എ കെ ജി സെന്ററിലെത്തിയ സരിനെ എം വി ഗോവിന്ദനും എ കെ ബാലനും ചേര്‍ന്ന് ചുവപ്പ് ഷാള്‍ അണിയിച്ചാണ് സ്വീകരിച്ചത്.

“സരിന്‍ ഇനി പാര്‍ട്ടിയുടെ ഭാഗമാണ്. സ്വതന്ത്രനായി പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഇനി സംഘടനാ തലത്തില്‍ പ്രവര്‍ത്തനമുണ്ടാകും. മറ്റ് കാര്യങ്ങള്‍ പിന്നീട് ആലോചിച്ച് തീരുമാനിക്കും,”– എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം സരിന്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുമെന്ന് സൂചന ലഭിച്ചിരുന്നുവെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടന്നതോടെ രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ സിപിഎമ്മിന്റെ നീക്കത്തിലേക്കാണ് തിരിഞ്ഞിരിക്കുന്നത്.

Show More

Related Articles

Back to top button